Monday, February 15, 2010

കൊറച്ചു ഹോട്ട് ന്യൂസ്‌ : മിനുവിനെ സിനിമയില്‍ എടുത്തു..


ഐസ്ക്രീം ഇല്‍ പലവട്ടം കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെ സ്വന്തം മിനു ഇനി സിനിമയിലും. ഇപ്പോള്‍ ജോലി ചെയ്യുന്ന IT mission നു എന്തോ അവാര്‍ഡു കിട്ടിയപ്പോള്‍ ആണ് സിനിമാക്കാര്‍ അവിടെ എത്തിയത്.. കൈരളി ടി വി ആണ് മിനുവിനു അവസരം ഒരുക്കിയത്.. എമ്പ്ലോയീസിനെ മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആണ് ഗെയിം കളിച്ചു കൊണ്ടിരുന്ന മിനുവിനെ കണ്ടത്.. തിരിഞ്ഞു ക്യാമറയിലേക്ക് നോക്കിയപ്പോള്‍ അങ്ങോട്ട്‌ നോക്കേണ്ട എന്നും കുട്ടികള്‍ ഒക്കെ കാണുന്നതാണ് എന്നും താക്കീത് ചെയ്തു..

ടി വി യില്‍ വന്നു പോയതിനു ശേഷം ആണ് മിനു ഇത് പരസ്യമാക്കിയത്.. അതിന്റെ ഫോട്ടോസ് മിനുവിന്റെ കയ്യില്‍ ഒണ്ടു, വേണ്ടവര്‍ മെയില്‍ അയക്കുക..

{ സംഗതി സത്യമാണ് , ഞാന്‍ കയ്യില്‍ നിന്ന് ഇട്ടതു ഒന്നും അല്ല..
നമ്മുടെ ഹിമെഷ്ന്റെ വീഡിയോ പോലെ തന്നെ സത്യമാണ്..
നേരിട്ട് വിളിച്ചു ബോധ്യപ്പെടുക...}

കുരുക്ഷേത്ര യുദ്ധം - രണ്ടാം ഭാഗം..


"എന്താണേലും ആരാധകന്മാരെ കഴുത്തിന്‌ പിടിച്ചു തള്ളുന്ന -ന്തയ്കു പിറക്കായ്ക ഒന്നും മമ്മുക്ക കാണിച്ചിട്ടില്ല.. "

{മമ്മൂട്ടി ഫാന്‍സിനു സമാധാനമായത് അപ്പോഴാണ്‌.. തിരിച്ചു തന്തക്കു വിളിച്ചല്ലോ...?}

" ഓഹോ .. അപ്പൊ ഇന്നാളു ഒരു കൊച്ചുകുട്ടി തൊട്ടപ്പോ അടി കൊടുത്തത് ആരുടെ _ന്തയാ ..?" മോഹന്‍ലാല്‍ ഫാന്‍സ്‌ ശക്തമായി തിരിച്ചടിച്ചു..

" കുഞ്ഞു പിള്ളേര്‍ക്ക് സാധാരണ മുതിര്‍ന്നവര്‍ കുഞ്ഞു അടി ഒക്കെ കൊടുക്കും.. പക്ഷെ അത് പോലെ ആണോ വലിയ ആള്‍കാരെ തള്ളുന്നത്, അതാണ് ഒറിജിനല്‍ തന്തയില്ലായ്ക........"

{ ഒരു സ്റ്റേജ് ഷോയ്ക് ഇടയ്ക്കു മോഹന്‍ലാല്‍ ഒരാളെ കഴുത്തിന്‌ പിടിച്ചു തള്ളുന്ന ഒരു വീഡിയോ ഇടയ്ക്കു യൂ ട്യൂബ് ഇല്‍ ഒണ്ടായിരുന്നു..}

ഇതോടു കൂടി ഒരു വെടിക്കെട്ടിന് തീ കൊടുത്തത് പോലെ ആയി കാര്യങ്ങള്‍...

അപ്പുറത്ത് നിന്ന് ഒരു പ്രാവശ്യം മമ്മൂട്ടി യുടെ അച്ഛന് വിളിച്ചു...
അപ്പോള്‍ ഇപ്പുറത്ത് നിന്ന് രണ്ടു പ്രാവശ്യം മോഹന്‍ലാലിന്റെ അച്ഛന് വിളിച്ചു...

അപ്പുറത്ത് നിന്ന്‍ നാല്...
ഇപ്പുറത്ത് നിന്ന് എട്ടു...

എല്ലാം രണ്ടിന്റെ ഗുണിതങ്ങള്‍ മാത്രം...
....

അങ്ങനെ അങ്ങനെ ഇത് വാശിയേറിയ ലേലം പോലെ മുന്നോട്ടു പോവുകയാണ്....
എതിര്‍ ഭാഗത്തെ തോല്പിക്കാനായി മമ്മൂട്ടി ഫാന്‍സ്‌ ഉം ,മോഹന്‍ലാല്‍ ഫാന്‍സും തങ്ങളെ കൊണ്ട് പറ്റാവുന്നത്ര അലറി..

അങ്ങ് ദൂരെ നിന്ന് കേട്ടാല്‍ "തന്ത " " തന്ത " "തന്ത " ഇത് മാത്രമേ തിരിച്ചറിയാന്‍ പറ്റു...

പിതാക്കളെ റഫറന്‍സ് ചെയ്യുന്നതില്‍ വളരെ അധികം തലമുറ പുറകോട്ടും പോയ്‌, അതായതു... അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ ........

അങ്ങനെ കൃത്യമായി കണക്കു കൂട്ടിയാല്‍ ചിലപ്പോള്‍ ഞങ്ങള്‍ വിളിച്ചത് തല മുറകള്‍ കടന്നു പണ്ട് ഉണ്ടായിരുന്ന കുരങ്ങു വര്‍ഗം വരെ എത്തിയിരിക്കണം...

{ഈ പാപം എല്ലാം എവിടെ കൊണ്ട് തീര്‍ക്കുമോ...?}

വെറും മൂന്നു പേര്‍ മാത്രമുള്ള മോഹന്‍ലാല്‍ ഫാന്‍സിനു ഭയങ്കര ശബ്ദം.... തോറ്റുപോയാല്‍ കുറച്ചില്‍ മമ്മുക്കയ്ക്കു അല്ലെ.... ഞങ്ങള്‍ കുറച്ചില്ല...
ഘോര ശബ്ദം... !

അപ്പുറത്തെ മുറികളിലൊക്കെ ഉള്ളവര്‍ ഓടി വന്നു..
വന്നവര്‍ വന്നവര്‍ അവന്മാരുടെ സംഭാവന കൊടുത്തു.. (ചെയര്‍മാന്‍ ആന്‍ഡ്‌ ക്രിഫി ഒഴികെ..)
ആഹഹ.. എന്തൊരു രസം.. തൃശൂര്‍ പൂരത്തിന്റെ തായമ്പക പോലെ നല്ല അസ്സല്‍ തന്തക്കു വിളി....


പെട്ടന്ന് ഒരു നിമിഷത്തേക്ക് ആ ചെണ്ട മേളം നിലച്ചു.. ഡും... എന്താ കാര്യം...?

അച്ഛന് വിളിക്കുന്നതിനിടക്ക് ആരോ ഒരു തെറിയും കൂടി ചേര്‍ത്ത് വിളിച്ചു @#$&*...

ഈ നിയമ ലംഘനവും മോഹന്‍ലാല്‍ ഫാന്‍സ്‌ ആണ് നടത്തിയത്...

അറച്ചു നിന്ന ഒരു നിമഷം മമ്മൂട്ടി ഫാന്‍സ്‌ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി..
" എന്നാല്‍ നമ്മള്‍ അങ്ങ് തോടങ്ങുവല്ലേ..? " പ്രഗത്ഭന്മാര്‍ എല്ലാം നമ്മുടെ കൂടെ തന്നെ ഇല്ലേ.. " എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം..

അങ്ങനെ നിര്‍ത്തി വച്ച ചെണ്ടമേളം വെടിക്കെട്ടോടു കൂടി തുടങ്ങി...
ഭയങ്കര ശബ്ദം.. .
തെറിയൊക്കെ ഇടിവെട്ടുന്ന പോലെ ആണ്......


{ അടുത്ത കാലത്തൊന്നും അവിടെ ഇത്രയും വലിയ ബഹളം ഉണ്ടായിട്ടില്ല... അലമ്ബുണ്ടാക്കുന്നതിനിടക്ക് .. അപ്പുറത്ത് ഒരു പള്ളി ഒണ്ടെന്നും, ആള്‍കാര്‍ ഒണ്ടെന്നും ഉള്ള കാര്യം ഞങ്ങള്‍ വിട്ടു പോയ്‌.. }

ഹോസ്റ്റല്‍ മുഴുവന്‍ ബഹളം അറിഞ്ഞിരുന്നു..
വാച്ചര്‍ കം കുക്ക് ആയ മോഹന്‍ജി മുകളില്‍ ഭയങ്കര തല്ലു നടക്കുകയാണ് എന്ന് വിചാരിച്ചു...
ഉടനെ വാര്‍ഡന്‍ കാസിം സാറിനെ ഫോണില്‍ വിളിച്ചു..

" സാര്‍ , ഇവിടെ ഭയങ്കര അടിയും , തെറിയും നടക്കുന്നു..!
വേഗം വരണം , ഇവിടെ എന്തെങ്കിലും നടക്കും,ഞങ്ങള്‍ക്ക് പേടി ആകുന്നു.. .."

സാറും പള്ളിയില്‍ ഇരുന്നു ഈ ബഹളമൊക്കെ കേള്‍ക്കുന്നുണ്ട് ...
പക്ഷെ ഈ സംഗതി ഒന്നും ഞങ്ങള്‍ അറിയുന്നില്ലല്ലോ ..?

തെറി മേള പൊടി പൊടിക്കുന്നതിനിടയില്‍ എന്‍റെ ഫോണ്‍ ബെല്ലടിച്ചു ...
ഞാന്‍ കൂസാക്കാതെ നിക്കുമ്പോള്‍ ആരോ പറഞ്ഞു...

"ചെന്ന് ഫോണ്‍ എടുക്കടാ ആരേലും ക്ലാസ് ഇല്ലാന്ന് പറയാന്‍വിളിക്കുന്നത്‌ ആണെങ്കിലോ ? ഇത് നമ്മള്‍ ഏറ്റു.."

ശരിയാ , വെറുതെ ഒരു അവധി നഷ്ടപ്പെടുത്തണ്ട....
"ഞാന്‍ ഓടി അപ്പുറത്തെ മുറിയില്‍ ചെന്ന് ഫോണ്‍ എടുത്തു.. സംഗതി വിചാരിച്ചപോലെ തന്നെ .. ക്ലാസ് ഇല്ല......."

സന്തോഷം അറിയിക്കാന്‍ യുദ്ധ ഭൂമിയിലേക്ക്‌ ചെല്ലുമ്പോള്‍ ഒരാള്‍ വരാന്തയിലൂടെ നടന്നു വരുന്നു...

ആരാ അത് .. അയ്യോ .. സാര്‍ ആണ് ...

പാഞ്ഞു യുദ്ധം നടക്കുന്ന സ്ഥലത്തേക്ക് ചെന്നിട്ടു " നിര്‍ത്ത്‌ , നിര്‍ത്ത്‌ , സാര്‍ ,സാര്‍.... വരുന്നു .. എന്ന് പറഞ്ഞു തീര്‍ത്തു .. "

"എവിടെ...! മലവെള്ളപ്പാച്ചില്‍ മുറം കൊണ്ട് തടുക്കാമോ..?"
ബഹളം ഒരുവിധം അടങ്ങിയെന്നെ ഒള്ളു...


ഒരാള്‍കൂടി സര്‍ നെ കണ്ടിരുന്നു അത് നമ്മുടെ പോച്ച ആണ്..
ഉസൈന്‍ ബോള്‍ട്ട് ഓടുന്നതിനെക്കാള്‍ വേഗത്തില്‍ പോച്ച മെസ്സിന്റെ അപ്പുറം കടന്നു രക്ഷപെട്ടു..

{ഞാനും, മറ്റു കൊറേ പേരും ,എന്റെ ഈ രണ്ടു കണ്ണുകളും കണ്ടതാണ്...}

അപ്പോഴേക്കും സര്‍ പാഞ്ഞു വന്നു റൂമില്‍ കയറി..

"എന്താടോ എവിടെ നടക്കുന്നെ...... നാട് മൊത്തം കേള്‍ക്കാമല്ലോ.. ആരെയാ തല്ലിയത്?"... സാര്‍ കട്ട കലിപ്പ്...

"ഞങ്ങള്‍ വെറുതെ... സംസാരിച്ചിരിക്കുകയായിരുന്നു സര്‍..." ( പാവങ്ങള്‍ ഞങ്ങള്‍ ..)

"ഇതാണോ സംസാരം.. ഇത്ര ഒച്ചക്കു ഒരു മനുഷ്യന് സംസാരിക്കാന്‍ പറ്റുമോ... "

" അല്ല .. സാര്‍, ഞങ്ങള്‍ വെറുതെ സിനിമയെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുകയായിരുന്നു.."

"പിന്നെ , ഒരു ചര്‍ച്ച.. നിങ്ങള്‍ ആരെയോ തല്ലിയെന്നാണല്ലോ വാച്ചര്‍ പറഞ്ഞത്.. "

കൊറച്ചു കഴിഞ്ഞു വന്നാല്‍ അയാളെ തല്ലി റെഡി ആക്കി വെച്ചേക്കാം എന്ന് മനസ്സില്‍ പറഞ്ഞു.....

"അയ്യോ ഞങ്ങളോ .. ശോ .. ശോ... ഇല്ല സര്‍.. ആരാ ഇത് പറഞ്ഞെ..?"


"അയ്യോ കൊറേ പാവങ്ങള്‍, എല്ലാവരും നിങ്ങളുടെ പേര് ഒരു കടലാസില്‍ എഴുതി താ.. ഞാന്‍ നിങ്ങളുടെ HOD യെ ഒന്ന് കാണട്ടെ, ആ അലമാരയ്ക്ക് അകത്തു ഒളിച്ചിരിക്കുന്നവന്റെയും കൂടി പേര് എഴുതിക്കോ...."


ങേ ... ഞങ്ങള്‍ എല്ലാവരും ഞെട്ടി... !
അതാര് ആണ് അലമാര്യ്ക് അകത്തു .... ?
അപ്പോഴാണ്‌ അത് കണ്ടത് ...

" ജമ്മ..! " അലമാരയ്കു ഉള്ളില്‍ കയറി ഇരിക്കുന്നു..
പക്ഷെ കാലു രണ്ടും പുറത്തു ഉണ്ടായിരുന്നു അതാണ്‌ സാര്‍ കണ്ടു പിടിച്ചത്..

അമ്പടാ സൂത്രക്കാരാ , നീ ആള് കൊള്ളാമല്ലോ...അവനും പോച്ചയും ആണ് അലമ്പിന്റെ സംഘാടകര്‍.. ഒരുത്തന്‍ ഓടി രക്ഷപെട്ടു, മറ്റവന്‍ ഒളിച്ചും ഇരിക്കുന്നു..

എല്ലാവരും വഴി ഒതുങ്ങി നിന്ന് ജമ്മയെ മുന്‍ നിരയിലേക്ക് ആനയിച്ചു...


എല്ലാ പല്ലും കാണിച്ചു ട്രേഡ് മാര്‍ക്ക് ചിരിയുമായി ജമ്മ വന്നു....
ഹി ഹി ഹി...
എന്റെ ഒരു സി ഡി കാണുന്നില്ല സാറേ .. നോക്കുവാരുന്നു... ഹി ഹി ..

ഹോ സാര്‍ നു പോലും ചിരി വന്നു... പക്ഷെ പുള്ളി വിട്ടില്ല...


"അലമാരയ്കകത്തു കയറി ഇരുന്നു തന്നെ വേണം നോക്കാന്‍.. !

നിങ്ങള്‍ക്ക് ഒക്കെ പ്രായവും പക്വതയും ആയില്ലേ.. ഈ കോളേജിലെ ഏറ്റവും മുതിരന്ന കുട്ടികളല്ലേ നിങ്ങള്‍... അതിന്റെ ബുദ്ധി കാണിക്കണ്ട, ഒരു LKG യില്‍ പഠിക്കുന്ന കൊച്ചിന്റെ ബുദ്ധി കാണിച്ചു കൂടെ...

പട്ടാപ്പകല്‍ ഒച്ച ഇടുക ,തെറി വിളിക്കുക, അത് കഴിഞ്ഞു അലമാരയില്‍ കയറി ഒളിക്കുക , മഹാ മോശം.."

ഇത്രയും പറഞ്ഞു സര്‍ പോയ്‌...
ഞങ്ങളുടെ പേര് എഴുതിയ കടലാസ് സര്‍ മേടിച്ചില്ല..
" അത് വേണ്ടേ ..?"എന്ന് ആരും ചോദിച്ചും ഇല്ല.. ...
അതിനു ശേഷം എല്ലാ ഫാന്‍സ്‌ ഉം കൂടി ജമ്മയെ കളിയാക്കാന്‍ പോയ്‌...


വാല്‍ക്കഷണം :

എന്താണേലും ജമ്മയുടെ കിരീടത്തിലെ പൊന്‍തൂവല്‍ ആയിരം എണ്ണം തികഞ്ഞത് ഈ സംഭവത്തോട് കൂടി ആണ്..














.


Friday, February 12, 2010

കുരുക്ഷേത്ര യുദ്ധം..

ക്ഷമാപണം : മമ്മൂട്ടി ,മോഹന്‍ലാല്‍ പിന്നെ ഇവരുടെ എല്ലാ ഫാന്‍സ്‌ നോടും....

കുരുക്ഷേത്രയുദ്ധം എന്നാ പേര് ഈ ബ്ലോഗിന് ചേര്‍ന്നത്‌ ആണെന്ന് എനിക്ക് തോന്നുന്നില്ല... കാരണം കുരുക്ഷേത്ര ഭൂമിയില്‍ അമ്പും വില്ലും കൊണ്ട് ഉള്ള യുദ്ധം ആയിരുന്നു.. അല്ലാതെ വില്ലാളിവീരന്‍ ആയ അര്‍ജുനന്‍ ഒന്നും കൌരവരുടെ "തന്തക്കു" വിളിക്കുകയോ, ചെവി പൊട്ടുന്ന പച്ച തെറി പറയുകയോ ചെയ്തിട്ടില്ല.....



പക്ഷെ ഈ ബ്ലോഗിനു കുരുക്ഷേത്ര യുദ്ധവുമായി ഒരു വിദൂരസാമ്യം ഉണ്ട്..
കാരണം കുരുക്ഷേത്രത്തില്‍ ഒരു വശത്ത് വമ്പന്‍ ആള്‍കൂട്ടവും മറുവശത്ത് കുറച്ചുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ( പാണ്ഡവന്മാര്‍ ആകെ വിരലില്‍ എണ്ണാന്‍ അല്ലെ ഒള്ളു..) ,

ഇത് പോലെ തന്നെയാണ് ഐ എന്‍ എച് എന്ന ഹോസ്റലിലെ
മമ്മൂട്ടി vs മോഹന്‍ലാല്‍ ഫാന്‍സിന്റെ എണ്ണം..

ജമ്മ,ഹിമേഷ് എന്നിവര്‍ ഒഴികെ ബാക്കി എല്ലാവരും മമ്മൂട്ടി ഫാന്‍സ്‌ ആണ്..
{ ഞങ്ങള്‍ എല്ലാം കള്ള ഫാന്‍സ്‌ ആണ് , ജമ്മയും ഹിമെഷും മോഹന്‍ലാല്‍ ഫാന്‍ ആയതു കൊണ്ട് മിച്ചം ഉള്ളവരെല്ലാം മമ്മൂട്ടി ഫാന്‍സ്‌ ആയതാ..}

( ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ എംപ്ലോയീസ് ന്റെ കാര്യവും അങ്ങനെ തന്നെ ആണ്.. മൂന്നില്‍ രണ്ടു ഭാഗം ജോലിക്കാര്‍ മമ്മൂട്ടി ഫാന്‍സ്‌ ആണ് (ഞാനും , സഹദ് ).. ഒരേ ഒരു മോഹന്‍ലാല്‍ ഫാന്‍ രാഗേഷ് "കട്ട" ഫാനും ആണ്.. : ആകെ മൂന്നു പേരെ കമ്പനി ഇല്‍ ഒള്ളു.. )..

ക്ഷമിക്കണം ,വീണ്ടും കഥയിലേക്ക് വരാം....

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു... പന്ത്രണ്ടു മണിക്ക് ക്ലാസ് കഴിഞ്ഞു മെസ്സ് ഹാളിലേക്ക് പോയ്‌, അആഹഹ .. അട പ്രഥമന്‍ ഒക്കെ കൂട്ടിയുള്ള കിടിലന്‍ സദ്യ.. "വാടകയ്കെടുത്ത വയറുമായി" (കടപ്പാട് : ഇന്നസെന്റ് ) ഞങ്ങള്‍ പൊരുതി...

ഇനി രണ്ടു മണിക്കേ ക്ലാസ് ഒള്ളു, ' ഇനി വിശ്രമിച്ചേക്കാം' എന്ന് കരുതി ജമ്മയുടെ റൂമിലേക്ക്‌ വെറുതെ പോയ്‌ ..

ജമ്മയും , ഹിമെഷും അവിടെ മോഹന്‍ലാല്‍ ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റ് ലൂടെ " ലാലേട്ടന്‍ കീ ജയ്‌ .. " എന്ന് കമന്റ്‌ എഴുതുകയാണ് .. പോച്ച എവിടെയോ പോകാന്‍ ഡ്രസ്സ്‌ മാറുന്നതിന്റെ ഭാഗമായി പാടത്ത് കൊക്ക് നില്കുന്നത് പോലെ ഒറ്റക്കാലില്‍ നില്കുന്നു.. അപ്പോഴേക്കും കൊറച്ചു പേര്‍ കൂടി ഭക്ഷണമൊക്കെ കഴിഞ്ഞു എത്തി..

അപ്പോള്‍ ജമ്മയെ പ്രകോപിപ്പിക്കാനായി ഞങ്ങള്‍( മമ്മൂട്ടി ഫാന്‍സ്‌ ) വെറുതെ പറഞ്ഞു...

" ഡാ.. ഒള്ള തടിയന്മാര്‍ക്ക് എല്ലാം കമന്റ്‌ എഴുതുകയാണോ..? എന്നാല്‍ നമ്മുടെ "തീറ്ററപ്പായിക്ക്" ആദ്യം എഴുതു.. ഹി, ഹി ,ഹി,.. "

അത് അവന്മാര്‍ക്ക് പിടിച്ചില്ല..

" ഒന്ന് പോടാ അവിടുന്ന്.. നീ ഹലോ യില്‍ കണ്ടില്ലേ മോഹന്‍ലാല്‍ തടിയൊക്കെ കൊറച്ചു വന്നത്....."

" അതിനകത്ത് തടിയല്ലടാ , ബുദ്ധിയാ കുറച്ചിരിക്കുന്നത് .. എന്തൊരു മണ്ടന്‍ പടം.?"

" എന്നതാണേലും തുറുപ്പു ഗുലാനെക്കാലും ഭേദമാ ..." എന്ന് ഹിമേഷ്

അത് മമ്മൂട്ടി ഫാന്‍സ്‌നു ക്ഷീണം ആയെങ്കിലും പുറത്തു കാണിച്ചില്ല..

" അത് ശരിയാ.. ഇപ്രാവശ്യത്തെ ഒസ്കാര്‍നു "ഹലോ " ആണ് നോമിനെറ്റ്‌ ചെയ്തിരിക്കുന്നെ.." ഞങ്ങള്‍ തിരിച്ചടിച്ചു..

"അങ്ങനെ ആണേല്‍ ആ കൂട്ടത്തില്‍ ദുബായ് , പ്രജാപതി, പോത്തന്‍ വാവ എന്നതും കൂടെ വിട്ടേരെ " : ഹോ അവന്മാര്‍ മയമില്ലാതെ ആക്രമിച്ചു..

{ജമ്മയും ഹിമെഷും ഇരിക്കുന്ന കസേരയില്‍ നിന്നും എണീറ്റ്‌ മമ്മൂട്ടി പക്ഷത്തിനു അഭിമുഖമായി നിന്നു...}

വിട്ടു കൊടുക്കാന്‍ പറ്റുമോ മമ്മൂട്ടി ഫാന്‍സ്‌ ചില്ലറക്കാരല്ലല്ലോ..?

" അതിലും നല്ലത് താണ്ഡവം, വാമനപുരം ബസ്‌ റൂട്ട് , പ്രജ, ഉടയോന്‍ ,ഒന്നാമന്‍ , കോളേജു കുമാരന്‍ ,അലിഭായ് ഇതെല്ലം കൂടെ വിടുന്നതാ.... അല്ലെ.. ഹി ഹി ഹി "

എന്താണേലും ഞങ്ങള്‍ ഈ ഡയലോഗില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ നു ജയിച്ചു നില്‍ക്കുകയാണ്...

അപ്പോഴാണ്‌ അപ്പുറത്ത് നിന്നു ബ്രഹ്മാസ്ത്രം വരുന്നത് .. പറഞ്ഞത് പോച്ച ആണ്..
പോച്ച ഇത്രയും നേരം ഇതിലൊന്നും ഇടപെടാതെ ഡ്രസ്സ്‌ മാറുകയായിരുന്നു.ആദ്യ വാചകം ആണ്..

" അതിനു മമ്മൂട്ടി ഉടെ പിതാവ് അല്ലല്ലോ അവിടെ ഇരിക്കുന്നത്.. " ( പിതാവ് എന്ന വാക്ക് തമിഴില്‍ ആണ് പറഞ്ഞത്.. )

എല്ലാവരും ഞെട്ടി..!
" മെഗാസ്റ്റാര്‍ ന്റെ അച്ഛന് വിളിക്കുന്നോ...?"

സംഗതി കളം മാറി.. അലമ്പാകാന്‍ പോകുന്ന സൂചന കിട്ടി.... " ഇനി പിടിച്ചാല്‍ കിട്ടുകേല എല്ലാവര്‍ക്കും അറിയാം "

(ഞാന്‍ വീട്ടില്‍ പോകുന്നു ... കഥ തിങ്കളാഴ്ച തുടരും..)








Tuesday, February 9, 2010

പരാതികളും സമാധാനവും ...

വിവാദ പോസ്റ്റ്‌ ആയ ശബരി യുടെ റാങ്ക് കഥകളുടെ കൂട്ടത്തില്‍ നിന്നും .. ചൂട് വാര്‍ത്തകളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കുകയാണ്...
ദയവായി പുതിയ പുതിയ വാര്‍ത്തകള്‍ക്കായി പുതിയ ബ്ലോഗ്‌ സന്ദര്‍ശിക്കുക..



------------------------------------------------------------------------------------------------------------------

"ആദ്യ പോസ്റ്റുകളില്‍ പോച്ച ഒഴികെ വേറെ ആരെയും പ്രതീക്ഷിച്ചിരുന്നില്ല" , "നമ്മുടെ ടോംസ്വര, ഹിമേഷ്, ജമ്മ , പുലി , അപ്പച്ചന്‍ ഇവരൊക്കെ എവിടെ ?" എന്നൊരു ചോദ്യവും ഒണ്ടു..

അതിനുള്ള സമാധാനം ഒന്നേയുള്ളൂ.. " ഉടനെ വരുന്നു.....", ആദ്യം ഒളിച്ചിരിക്കുന്നവരെ പുറത്തു ചാടിക്കാം എന്ന് വച്ചു.......

പിന്നെ .. ഈ "റോബോ " എന്ന് പറയുന്നവന് "വള്‍ഗു " എന്നൊരു പേരില്ലേ..? അതെന്നാ മിണ്ടാത്തെ ,എന്ന് ചോദിച്ചാല്‍ അങ്ങനെ വിളിക്കുന്നവര്‍ വളരെ ചുരുക്കം ആയിരുന്നത് കൊണ്ടാണ് എന്ന് പറയേണ്ടി വരും... സഹപാഠികളും , ചില അധ്യാപകരും , സുഹൃത്തുക്കളുടെ മാതാപിതാക്കളും ഒക്കെ "റോബോ " എന്നല്ലേ വിളിച്ചിരുന്നത്‌...

ക്ഷമിക്കുക ഈ പരാതി ഒക്കെ അടുത്ത പോസ്റ്കളില്‍ തീര്‍ക്കുന്നതാണ്..

എന്ന് സ്വന്തം ള്‍ഗു ..


Sunday, February 7, 2010

"ബാര്‍ബര്‍ ബാലന്‍ റീമിക്സ് ": അഥവാ ഒരു ജന്മദിന ഗാനം...

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാര്‍ ആരെന്നു ചോദിച്ചാല്‍ ആകെ രണ്ടു ഉത്തരമേ ഒള്ളു...

ഒന്ന് നമ്മുടെ പ്രിയങ്കരനായ പോച്ചയും .. പിന്നെ രണ്ടാമത്തെ ആള്‍ ഷീനയും ആണ്

" രണ്ടാം സ്ഥാനം" കൊടുത്തത് "... ഷീനയെ വിലകുറച്ച് കാണുന്നത് കൊണ്ട് അല്ല , പെണ്ണെഴുത്ത്‌ എന്ന് പറഞ്ഞു "മെയില്‍ ഷോവനിസം " പ്രകടിപ്പിക്കുന്നത് കാരണവും അല്ല

പോച്ചയുടെ കവിതയ്ക്ക് പോച്ച മാത്രം ആണ് ഉത്തരവാദി, വേറെ ആരും അതില്‍ പങ്കാളികള്‍ അല്ല... പിന്നെ " പച്ചയായ ജീവിതം " ; അത് പോച്ചയുടെ കവിതകളില്‍ മാത്രമേ കാണു...

പക്ഷെ ഷീന യുടെ കവിതകള്‍ക് ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികളുടെ മുഴുവന്‍ " മുടിഞ്ഞ പ്രോത്സാഹനം " (വരികള്‍ സംഭാവന ചെയ്യല്‍ ..) കാണും .. ,
മാത്രം അല്ല ,അതില്‍ അതിശയോക്തി ( ! ഈ ചിഹ്നം ഇടക്ക് ഇടക്ക് ഇടേണ്ടി വരും..) അല്പം കൂടുതലാണ്...

ഷീനയെ അറിയത്തില്ലാതവര്‍ക്കായി ( അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ) ഒരു ചെറിയ വിവരണം.

കോഴിക്കോട് സ്വദേശം ,
ആറ് അടിക്കു അടുത്ത് പൊക്കം ( വെറുതെ പൊക്കമില്ലാത്ത ആണ്‍കുട്ടികള്‍ക്ക് കോമ്പ്ലക്സ് ഉണ്ടാക്കാന്‍..! ), വെളുത്ത നിറം ,പച്ച വെള്ളം ചവച്ചു അരച്ച് കുടിക്കുന്ന പഞ്ച പാവം..

ആരെങ്കിലും അറിയാതെ പേര് ചോദിച്ചാല്‍ " ഷീന " എന്ന് പറയും .. ഇനിഷ്യല്‍ പറയുമ്പോള്‍ അഞ്ചു സെക്കന്റ്‌ നേരത്തേക്ക് എല്ലാ പല്ലും പുറത്തു കാണും..
ദൂരെ നിന്ന് കാണുന്ന ഒരാള്‍ ഈ രംഗം വിവരിക്കുന്നത് ഇങ്ങനെ ആരിക്കും ..

" ആ പയ്യന്‍ ആ പെണ്ണിനോട് 'പല്ല് തേച്ചോ' എന്നല്ലേ ചോദിച്ചത്? ..!"

അയ്യോ ഇപ്പഴ ഓര്‍ത്തത്‌ " ഷീന ഈ " ഇപ്പോള്‍ " ഷീന ഐ " ആണ്.. കല്യാണം കഴിഞ്ഞു ...( " ഐ " എന്ന് അവള്‍ പറയുന്നത് കാണാന്‍ എനിക്ക് പറ്റിയിട്ടില്ല.. )

ഐ യുടെ പൂര്‍ണ രൂപം " ഇര്‍ഷാദ് ഇരുമ്പന്‍ " എന്നാണ് , ഇതും ഷീന പറയുമ്പോള്‍ അവസാന വാക്ക് ഒന്ന് " ഇരുത്തി " ആണ് പറയാറ്.. " ഘനഗംഭീരമായ" ആ പേര് കേള്‍കുമ്പോള്‍ മഹാ ചൂടനും, കര്‍ക്കശക്കാരനും ആയ ഒരു സബ് ഇന്‍സ്പെക്ടര്‍ ആണ് ഓര്‍മയില്‍ വരിക...

( ഞങ്ങളില്‍ നിന്നും മാന്യമായ പെരുമാറ്റം ഉറപ്പു വരുത്താന്‍ ഉള്ള തന്ത്രം ആയിരുന്നു പോലും അത്...... ഭയങ്കരീ !") .....

ഈ ഭീകര ഇമേജ് കാരണം ഷീന ഒരു കവയത്രി ആണെന്ന് ആരും അറിഞ്ഞിരുന്നില്ല.. അതായിരുന്നു ഷീനയുടെ വിജയം..

ക്ഷമിക്കണം പള്ളിപ്രസംഗം പോലെ അവതരണം നീണ്ടു പോയി.... നേരെ സംഭവത്തിലേക്ക് കടക്കാം ....

ഐ എന്‍ എച് ഹോസ്റ്റല്‍ ഇലെ ആണ്‍കുട്ടികള്‍ എല്ലാം ആര്‍ത്തി പണ്ടാരങ്ങള്‍ ആണ് എന്ന സത്യം , സമ്മതിക്കേണ്ടി വരുന്നതില്‍ എനിക്ക് അതിയായ ദുഖം ഉണ്ട് ..
തിന്നാന്‍ കൊള്ളാവുന്ന എന്തെങ്കിലും അവിടെ കൊണ്ട് വന്നാല്‍ (ഏതു പട്ടികുറുക്കന്‍ കൊണ്ടുവന്നാലും ... ) സൊമാലിയ മോഡല്‍ ആക്രാന്തം ആണ് പിന്നെ .

ഈ രഹസ്യം ആരോ ചോര്‍ത്തി പെണ്ണുങ്ങള്‍ക്ക്‌ കൊടുത്തു ..



അങ്ങനെ ഒരു ദിവസം പതിവുപോലെ നേരത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ ഷീന എല്ലാവരുടെയും മുന്‍പില്‍ തടസം നിന്ന് ....

" ആ ..നിക്ക്.. നിക്ക്... പോകാന്‍ വരട്ടെ , ഇന്ന് സരിതയുടെ പിറന്നാള്‍ ആണ് ... എല്ലാവരും ആ ക്ലാസ് റൂമിലേക്ക്‌ കേറൂ... "

" .. ഓ .. കേക്ക് തരാന്‍ ആണെന്ന് തോന്നുന്നു.. ഹായ് .. " എല്ലാവരും രണ്ടു സെക്കന്റ്‌ കൊണ്ട് ഹാജര്‍ ആയി ( പ്രിന്സിപാല്‍ വിളിച്ചാല്‍ പോലും ഇത്ര പ്രതികരണം ഒന്ടാവില്ല..)..

എല്ലാവരും ഒണ്ടു എന്ന് ഒറപ്പ് വരുത്തിയ ശേഷം ഷീന പ്രസംഗ പീഠം ത്തിനു അരികിലേക്ക് വന്നു.... കയ്യില്‍ ഒരു തുണ്ട് കടലാസും...

" സുഹൃത്തുക്കളെ നമ്മുടെ സരിതയുടെ പിറന്നാളിന് ഒരു പ്രത്യേക സമ്മാനം.. ഞങ്ങള്‍ കൊറേ പേര്‍ ചേര്‍ന്ന് എഴുതിയ ഒരു കവിത " ഞാന്‍" ചൊല്ലാന്‍ പോവുകയാണ്.. "

" വേണ്ട ഷീനെ നമുക്ക് ആദ്യം കേക്ക് തിന്നാം.. എന്നിട്ട് പിന്നെ കേക്ക് തിന്നാം.." എന്ന ടയലോഗ് നെ അവഗണിച്ചു കൊണ്ട് , ഷീന "ടുമ്മേ" എന്ന് കവിത അങ്ങ് തുടങ്ങി....

" വ്യത്യസ്തയാമൊരു ചളുവടി വീരയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.." (ഈ ലൈന്‍ രണ്ടു പ്രാവശ്യം പാടി...)

( ബാര്‍ബറാം ബാലനെ എന്നത് മാറ്റി .. എന്നെ ഒള്ളു , ആ രാഗവും താളവും എല്ലാം ഒരേ പോലെ...)

അമ്മെ..! എല്ലാവരും അപകടം മണത്തു...

ഒരു രക്ഷയുമില്ല ഷീന തകര്‍ക്കുകയാണ് ....
എല്ലാവരുടെയും മുഖം, "പൊട്ടിയ തണ്ണിമത്തന്‍" പോലെ ആണ് ഇരിക്കുന്നെ.. (പോച്ച സഹിതം..).. ഷീന കാണാതെ ചിരിയും ബഹളവും തുടങ്ങി...

" സരിത, സരിത , ജട മോറി ഞങ്ങടെ സരിത ,സരിത , ഹോയ് ... ഹോയ് ..ഹോയ്.. "

ഹോയ് ഹോയ് എന്ന സംഗതിയില്‍ എല്ലാരും വീണു ...
ദിവസവും വീട്ടില്‍ പോയ്‌ വരുന്ന ആള്‍ ആയ ' ഭടന്‍ (റെജിന്‍ ) ' വാച്ചില്‍ നോക്കിക്കൊണ്ട്‌ പതുക്കെ എണീറ്റു.. ( അവന്‍ കേക്ക് ഉപേക്ഷിക്കാന്‍ തയ്യാറായി..)

ഭടന്‍ന്റെ പുറകെ പോകാന്‍ റെഡിയായി എല്ലാവരും ഇരിക്കുകയാണ് ... തോമാച്ചന്‍ പതുക്കെ ബെഞ്ച്‌ഇല്‍ നിന്ന് കുറച്ചു പൊങ്ങി...

വെറുതെ പോകുന്നത് മോശമല്ലേ എന്ന് വിചാരിച്ചു ഭടന്‍
" AVK പോകാറായി എന്ന തോന്നുന്നേ" എന്ന് പറഞ്ഞു രണ്ടു സ്റ്റെപ്പ് വച്ചു...

അപ്പോള്‍ ഷീന ഒരു താക്കീതിന്റെ സ്വരത്തില്‍ ചോദിച്ചു ... "എടാ ഭടാ.. നീ എങ്ങോട്ടാ.? "
ഭടന്‍ : മൂന്നര ആയില്ലേ എ വി കെ പോകും ..

(കൊട്ടിയം വഴി പോകുന്ന ബസ്‌ ആണ്.. ഇവന്‍ ഈ സെയിം ടയലോഗ് അടിച്ചാണ് സ്ഥിരം ക്ലാസ്സില്‍ നിന്ന് ചാടുന്നത്.. )..

ഷീന: നീ അവിടെ ഇരിക്ക് ഇപ്പൊ..

ഭടന്‍ : ഷീനെ ... എന്‍റെ എ വി കെ ഇപ്പം പോകും ....

ഷീന: "ഷീനയുമില്ല , കൂനയുമില്ല ഒരു കുന്തവുമില്ല .. നീ ഈ ക്ലാസ്സില്‍ നിന്ന് പുറത്തിറങ്ങിയാല്‍ നിന്‍റെ കാലു രണ്ടും ഞാന്‍ ചവിട്ടി ഒടിക്കും.. "

ഷീന കയ്യൊക്കെ ചൂണ്ടി ഭടനെ അനക്കാതെ നിര്‍ത്തിയിരിക്കുവാന്..

" ചൂടായാല്‍ എന്നെ എനിക്ക് തന്നെ പിടിച്ചാല്‍ കിട്ടില്ല.. ഇവിടെ മനുഷ്യന്‍ ഒരു കവിത നന്നായി ചൊല്ലി വരുമ്പോഴാ അവന്‍റെ ഒരു എ വി കെ .."

രണ്ടു കാലു നാല് കാലു ആകുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ഭടന്‍ ഒരു നമ്പര്‍ ഒക്കെ ഇട്ടു പതുക്കെ വന്നു ഇരുന്നു ..

" അയ്യേ ...! ഇത് മൂന്നര അല്ലെ.. ഞാന്‍ വിചാരിച്ചു നാലര ആരിക്കും എന്ന് .... ഹി ഹി ഹി ... എന്റെ ഒരു കാര്യം... ഷീനയെ അങ്ങ് പറ്റിച്ചു കളഞ്ഞു.. "

ഞങ്ങള്‍ ആരും ചിരിച്ചില്ല.. എല്ലാരും ഞെട്ടി ഇരിക്കുവാണ്... ഷീന ഇത്രേം ശക്തിമതി / ശക്തിമാനത്തി ആണെന്ന് ആരും പ്രതീക്ഷിച്ചില്ല..

എണീക്കാന്‍ പൊങ്ങിയ തോമാച്ചന്‍.. ഇരിക്കുന്ന ഉപകരണം വീണ്ടു ബെഞ്ചില്‍ വച്ചു... എന്നിട്ട് " ഷീനെ .. ബാക്കി കവിത... പ്ലീസ്..".

ഞങ്ങള്‍ക്കണേല്‍ ഇന്ന് INH ഇല്‍ പോയില്ലെലും കൊഴപ്പമില്ല എന്നായി...

(എത്ര വലിയ ശക്തനാനെലും ഒരെണ്ണം കിട്ടിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പേരുദോഷം ആരിക്കും.. തോമാച്ചന്‍ ആ തത്വം ഉള്‍കൊണ്ടു)..

ഷീന വര്‍ധിത ഊര്‍ജത്തോടെ :

" കുടുംബം വെളുപ്പിക്കും ... .. ... "


"കുടുംബം വെളുപ്പിക്കും ക്രീമുമായെത്തി വദനം മിനുക്കുന്ന കുളിക്കാത്ത രംഭ.."


കമന്‍റ് അടിച്ച എല്ലാവരും ഇപ്പോള്‍ താളം പിടിക്കുന്നുണ്ട് .. ഞാനൊക്കെ ഡിസ്കില്‍ തായമ്പക വിരിയിക്കുകയല്ലേ ... !

ശരീരത്ത്കൂടെ ലോറി കയറി ഇറങ്ങിയ തവളയെപ്പോലെ, ഡിസ്കില്‍ കമിഴ്ന്നു കിടന്നു ചിരിച്ച അപ്പച്ചന്‍; എണീറ്റിരുന്നു "ടോക് ","ടോക് " എന്ന് പട്ടിയെ വിളിക്കുന്ന മാതിരി താളം പിടിക്കുകയാണ്...

അങ്ങനെ അവസാന ലൈന്‍ വരെ എങ്ങനെയോ എത്തി...

" സരിത... സരിത ... സരിതാ .. ഹോയ് ഹോയ് സരിതാ " .
"
സരിത .. ഹോയ് ഹോയ് ഹോയ് .."

പതുക്കെ സരിതയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഹോ .. ആ.. നാണവും അഭിമാനവും.. !, കാണേണ്ടതായിരുന്നു...

പിന്നെ എല്ലാവര്‍ക്കും സരിത ഓരോ മുട്ടായി തന്നു... " ബിരിയാണി തന്നാലെ മുതലാകു സരിതെ" എന്ന് പറയാന്‍ എല്ലാവര്‍ക്കും ആഗ്രഹം....

പക്ഷെ ഷീന കേട്ടാലോ..?

എന്തേലും അഭിനന്ദനം പറയാതിരിക്കുന്നതെങ്ങനെ എന്ന് വിചാരിച്ചു ഞാന്‍ ഷീനയോടു..

" നല്ല കവിത, തന്നെ എഴുതിയതാണോ ? "

" അല്ല , അവളുമാര്‍ എല്ലാം സഹായിച്ചു, മിനു,സിനി,സൌമ്യാ,നാജ,... എല്ലാരും "

" ട്യൂണോ ?"

" അത് തുടക്കത്തിലേ തീരുമാനിച്ചതാ ഇതാണെന്ന് .. ഇപ്പൊ ഇതല്ലേ ഹിറ്റ്‌.."

" അത് നന്നായി.. എന്തെ സംഘ ഗാനം പാടാതിരുന്നത്‌.. ?"

" ചിലര്‍ക് ഒക്കെ ജലദോഷം ഒണ്ടു... അതുകൊണ്ട് ഞാന്‍ അങ്ങ് പാടി , മോശമായില്ലല്ലോ അല്ലെ ..? "

" ഏയ് ..ഇല്ല , ഷീന അല്ലെ പാടിയെ എങ്ങനെ മോശമാകും ?"

" ആ കവിത ഒന്ന് കാണിക്കാവോ..?"

" ഇന്നാ നീയെടുത്തോ.. വേറെ വല്ലവര്‍കും വേണേല്‍ കൊടുത്തേരെ.."

ഞാന്‍ സംപൂജ്യനായി കവിത പോക്കെറ്റില്‍ ഇട്ടു..

"2050 ഇലെ അലുംനിക്ക് ഞാന്‍ അത് വീണ്ടും കൊണ്ടുവരാം.."

സംഭവം അവിടെ തീര്‍ന്നു പക്ഷെ ഗുണപാഠം പലതു പഠിച്ചു..

എനിക്ക് മനസിലാകാത്ത കാര്യം അതല്ല

"എന്താണ് ഈ കലാകാരന്മാര്‍ക്ക് / കാരികള്‍കും ഇത്ര മുന്‍കോപം ( pocha,sheena) ..
ഇത് അഹങ്കാരമല്ലേ ?..

പാവങ്ങള്‍ക് കവിത എഴുതാന്‍ കഴിവില്ല എന്ന് വച്ചു ഇത്ര ജാഡ വേണോ.."

ഷീനയോടു അപേക്ഷ: ആളെ വിട്ടു എന്നെ തല്ലിച്ചോ, നേരിട്ട് വരരുത്..
നമ്മള്‍ ഒരുമിച്ചു പഠിച്ചത് ഓര്‍ത്തെങ്കിലും നിന്‍റെ ഇരുമ്പ്ഏട്ടനോട് രണ്ടു ഇടി കുറക്കാന്‍ പറയണം .. പറയില്ലേ..?

വാല്‍ക്കഷണം:
കമന്റ് എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് : ഉജേഷ് ന്റെ അച്ഛന്‍ , അമ്മ ഈ ബ്ലോഗ്‌ വായിക്കുന്നുണ്ട്..
പിന്നെ..

എല്ലാവരും പ്രതികരണം അറിയിക്കുന്നത് ഫോണ്‍ വഴി ആണ് .. പ്ലീസ് എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നെ .. ? കമന്‍റു എഴുതിയാല്‍ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കിക്കൂടെ..



Thursday, February 4, 2010

ഒരു കവിത ആസ്വാദനം : "എന്റെ പ്രണയിനിയുടെ സുഗന്ധം (മണം ) " കവി:പോച്ച

കലാസ്വാദകരേ....

വര്‍ഷങ്ങള്‍ക് മുന്‍പ് ആസ്വാദക ലക്ഷങ്ങളെ സൃഷ്‌ടിച്ച (വേണേല്‍ കുറച്ചു കുറയ്ക്കാം ..) ആ സുന്ദര കവിത....

നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്ക്...

" പോച്ച " എന്ന കവിയുടെ മാസ്റ്റര്‍ പീസ്‌ ... " എന്റെ പ്രണയിനിയുടെ മണം "..

വര്‍ഷങ്ങളോളം കേരള /മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കളിലെ ഒട്ടേറെ എം സി എ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി കണ്ട കവിത...

എത്രയോ ഐടി ഫെസ്റ്റ് കളില്‍ ഈ കവിത പോച്ചയുടെ സുന്ദര ശബ്ധത്തില്‍ മുഴങ്ങിയിരിക്കുന്നു ... ഹോ... ഇപ്പഴും ഓര്‍ക്കുന്നു തുടക്കത്തിലേ ആ രണ്ടു വരികള്‍...

" പ്രണയം ഇത്ര മധുരമാണെന്ന് ഞാന്‍ അറിഞ്ഞില്ല.. .. .."

എന്റെ പ്രണയിനിക്ക് ഇത്ര സുഗന്ധം ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല... .. . "

എന്താണെന്നു അറിയത്തില്ല ... ഈ രണ്ടു വരികള്‍ കേള്‍ക്കുമ്പോഴേ മനസ് അങ്ങ് നിറയും..... നിറഞ്ഞ മനസ്സിന്റെ ഭാരം കാരണം നമ്മുടെ നോട്ടം തറയിലേക്കു ആകും ... ( മനസ് തലയിലല്ലേ ...? അത് കൊണ്ടാരിക്കും ...)

പലപ്പോഴും ഈ പ്രതിഭാസം കാരണം വരികള്‍ പൂര്‍ണമായി കേള്‍ക്കാറില്ല...

പക്ഷെ ഒരിക്കല്‍ കണ്ട്രോള്‍ ചെയ്തിരുന്നു .. (ഐ ടി ഫെസ്റ്റ് :നിര്‍മല കോളേജ് മൂവാറ്റുപുഴ )

ആദ്യ രണ്ടു ലൈന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഗസല്‍ നു ഇടയ്ക്കു ആള്‍കാര്‍ കാണിക്കുന്നത് പോലെ..

അരേ... വാഹ് .... വാഹ് .. എന്ന് ഒരു അടിച്ചു വിടല്‍ ...
എന്നിട്ട് കണ്ണ് അടച്ചു പിടിച്ചു തല പതുക്കെ രണ്ടു ആട്ടല്‍....

കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്‍പില്‍ ഇരുന്ന കൊറേ പേര്‍ തിരിഞ്ഞു എന്റെ മുഖത്ത് തന്നെ നോക്കുന്നു ... ( ഒരുമാതിരി ഊ ...യ ചിരി അവന്മാരുടെ മുഖത്ത്..)..

എന്നിട്ട് ഒരു ചോദ്യം.. " ഏതു കോളേജിലാ..? " .. ( ഒരു ആക്കല്‍ എനിക്ക് ഫീല്‍ ചെയ്തേ .... ഇല്ല ..)

കൊറച്ചു മുന്‍പ് പോച്ചയുടെ പേര് വിളിച്ചപ്പോള്‍ പോച്ച ഫ്രം ടി കെ എം എന്ന് അനൌണ്‍സ് ചെയുന്നത് ഞാന്‍ കേട്ട്..

സെയിം കോളേജില്‍ തന്നെ ആണ് പഠിക്കുന്നത് എന്ന് പറഞ്ഞാല്‍ പോച്ച യുടെ പ്രശസ്തിക്കു തടസമായാലോ ..! എന്ന് വിചാരിച്ചു ഞാന്‍ വേറെ ഒരു കോളേജ് അങ്ങ് കാച്ചി..

അപ്പോഴേക്കും സ്റ്റേജ് ഇല്‍ നിന്നും ശബ്ദം ഉയര്‍ന്നു... അവന്മാര്‍ എല്ലാവരും പോച്ചയുടെ നേരെ ആരാധനയോടെ നോക്കി......

" എന്‍ കൈകള്‍ എന്‍ പ്രണയിനിയെ പുണരുമ്പോള്‍ .."
" ഞാന്‍ അറിഞ്ഞില്ല... .. .."

( ഇവിടെ പോച്ച ഉദ്ദേശിച്ചത് ഉറക്കത്തിലെങ്ങാനും അറിയാതെ പുണരുന്ന കാര്യം ആയിരിക്കും എന്ന് ഞാന്‍ സമാധാനിച്ചു .. ).....

പിന്നെ കവിതയുടെ പോക്ക് എല്ലാവരെയും ത്രസിപ്പിച്ചു കൊണ്ടായിരുന്നു.

വേണെമെങ്കില്‍ " അവളുടെ രാവുകള്‍ എന്ന സിനിമയ്ക്ക് ടൈറ്റില്‍ ഗാനം ആയി കൊടുക്കാം ..."

{ ഈ തോന്നലില്‍ ഞാന്‍ പിന്നീട് പശ്ചാതപിക്കേണ്ടി വന്നിറ്റൊണ്ട്...}

പത്തു മിനിറ്റ് നു ശേഷം, സംഗീത സദ്യ അവസാനിപ്പിച്ച്‌ ക്ഷീണിതനായി വരുന്ന പോച്ചയെ നേരിട്ട് കണ്ടു അഭിനന്ദിച്ചു.

അണ്ണേ കവിത കൊള്ളാം .. സംഗതി അല്പം നീല നിറം കൂടിയിട്ടുണ്ടോ എന്ന് ചിലര്‍ ചോദിച്ചു... ( ചിലര്‍ എന്ന് ഞാന്‍ കയ്യില്‍ നിന്ന് ഇട്ടതാ...)

" ഏതു വിവരം കേട്ടവനാടാ.. അത് ചോദിച്ചേ.. ?" ( പോച്ച കലിപ്പ്..)

ഏയ് ആരോ.. ഞാന്‍ ഓര്‍ക്കുന്നില്ല .... ! ( പെട്ടന്ന് ഗജിനി യിലെ പോലെ എന്റെ ഓര്‍മ പോയതായി അഭിനയിച്ചു..)


പക്ഷെ ഈ മാതിരി അടവ് ഒന്നും അറിയതില്ലാത്ത "ടോം സ്വര" (സഞ്ചരിക്കുന്ന ഗോള്‍ പോസ്റ്റ്‌ )നേരെ ചെന്ന് ഒരു ചതി പറ്റിച്ചു..

ടോം :എടാ ഇത് എന്ത് കവിതയാ..

പോച്ച: അതെന്താ..?

ടോം : എന്തോ ഒരു പ്രശ്നം ഒള്ളത് പോലെ.. റോബോയും അങ്ങനെ പറഞ്ഞു.. ( ആ തെണ്ടി ഒരു റഫറന്‍സ് കൂടി കൊടുത്തു ....)

പോച്ച: അവനു കവിതയെ പറ്റി എന്ത് അറിയാം.. @#$*&$ ...
ഇതിലും തീരെ മോശം കവിതകളും ഇവിടെ വലിയ ചില അവന്മാര്‍ എഴുതുന്നുണ്ട്.. അതൊക്കെ വല്ല മാതൃഭൂമിയിലോ , ദേശാഭിമാനിയിലോ , ഒക്കെ വന്നാല്‍ നിനക്കൊന്നും ഒരു.. @*&# ഇല്ലേ...?
പിന്നെ ടോം (അഥവാ സഞ്ചരിക്കുന്ന ഗോള്‍ പോസ്റ്റ്‌..) നു സദ്യ ആരുന്നു ... വയറു നിറഞ്ഞു അവന്‍ വന്നു സംഗതി അവതരിപ്പിച്ചു..

( കവിതയെപ്പറ്റി എന്തെങ്കില് അറിയാം എന്ന അവന്റെ അഹങ്കാരം അന്ന് തീര്‍ന്നു...)

എന്നെ പറ്റി അവന്‍ പോച്ചയോടു സൂചിപ്പിച്ച കാരണം അടുത്ത പന്തിയില്‍ സദ്യ ഉണ്ണാന്‍ വേണ്ടി ഞാനും ചെന്നു....

പോച്ച അണ്ണാ... ഞാന്‍ പതിയെ വിളിച്ചു...

എന്താടാ... @#

ഒരു സംശയം... കവിതയെപ്പറ്റി ആണ്...

ടോം പറഞ്ഞു.. എന്താ കാര്യം...?

ഈ മണം .. സുഗന്ധം എന്നൊക്കെ പറയുന്നത് കുറച്ചു തുണ്ട് ( അശ്ലീലം .) അല്ലെ..

ഓഹോ.. ഇതാ ഞാന്‍ പറയുന്നേ നിനക്ക് ഒന്നും ഒരു കല ആസ്വദിക്കാനുള്ള കഴിവ് ഇല്ല എന്ന്.... എ പടം കാണുന്ന പോലെ ആണോ കവിത വായിക്കുന്നത്.. ?
എടാ നാറി .. വായിക്കുന്നവന്റെ മനസിലാണ് അശ്ലീലം ...
ഞാന്‍ ഇവിടെ മണം അഥവാ സുഗന്ധം .. എന്ന് ഉദ്ദേശിച്ചത് കാമുകിയുടെ നല്ല ഗുണങ്ങളെ ആണ്.. അവളുടെ നന്മയും പരിശുദ്ധിയും ആണ്..

ഹോ... ഞാന്‍ ഞെട്ടിത്തരിച്ചു പോയ്‌... !

{ നേരത്തെ സൂചിപ്പിച്ച പശ്ചാത്താപം തോന്നിയ അവസരം ഇതാണ്..}

ഒരു നിമിഷം അനങ്ങാതെ നിന്നു.. എന്നിട്ട് പോച്ചയുടെ നേരെ സൂക്ഷിച്ചു നോക്കി..

{ ഇനി മണിച്ചിത്രത്താഴില്‍ തിലകന്‍ മോഹന്‍ലാല്‍ നെ തിരച്ചറിയുന്ന സീന്‍ പോലെ ആണ് കാര്യങ്ങള്‍.... }

പോച്ചക്കുട്ടാ ആ ... കലക്കി.. ഉഗ്രന്‍ .. എങ്ങനെ സാധിച്ചു..

എന്നിട്ട് ചെന്നു കെട്ടിപ്പിടിച്ചു...

" നോക്കിക്കോ ഏറ്റവും മികച്ച പത്തു കവിതകളില്‍ ഒന്ന് പോച്ചയുടെ ആരിക്കും.."



എന്‍റെ നിറഞ്ഞു പോയ കണ്ണ് ഞാന്‍ തുടച്ചു ...


സംശയങ്ങള്‍ മുഴുവന്‍ മാറി മനസ് നീലാകാശം പോലെ ക്ലിയര്‍ ആയി....

വീണ്ടും കവിത എഴുതാന്‍ പോച്ചയെ പ്രോത്സാഹിപ്പിച്ചു തിരിച്ചു നടന്നു...

{ പക്ഷെ പിന്നീട് പോച്ച എഴുതിയ കവിതകളിലോ കഥകളിലോ ഈ ടൈപ്പ് അലങ്കാരങ്ങളും , വൃത്തങ്ങളും ഇല്ലായിരുന്നു..
ഡീസന്റ് കവിത എന്ന നല്ല കവിതകളാണ് എഴുതാറു....
}
---------------------------------------------------------------------------------------------------

വാല്‍ക്കഷണം : മുല്ല പൂമ്പൊടി ഏറ്റു കിടന്ന കല്ലിനെ പോലെ ആയ ഞാന്‍ , മണം എന്ന വാക്കിനു പകരം മറ്റു ചില വാക്കുകള്‍ നിര്‍ദേശിച്ചു.. { കൊറച്ചു കൂടി ഭംഗി ഒണ്ടെന്നു എനിക്ക് തോന്നിയത്.. !? }

വെറുതെ പച്ച തെറി കേള്‍ക്കുകയായിരുന്നു പരിണിതഫലം ....


അറിയിപ്പ് : അടുത്ത പോസ്റ്റും ഒരു കവിതാ ആസ്വാദനം തന്നെ ആണ് .. സ്ത്രീകളുടെ വിഭാഗത്തില്‍ നിന്നു ആണ്... (ആലപിച്ചത്: ഷീന അമേരിക്ക )





കാക്ക ....

കാക്ക എന്നത് കൊണ്ട് കറുത്ത നിറമുള്ള ഒരിനം പക്ഷി യെ തന്നെയാണ് ഉദ്ദേശിച്ചത്...
എങ്ങനെ പറയാന്‍ കാരണമുണ്ട് ഹോസ്റ്റല്‍ മെസ്സിലെ കാക്ക , അക്കൌണ്ടന്റ് ആയ കാക്ക , അങ്ങനെ പരിചയമുള്ള മനുഷ്യ കാക്കകള്‍ ഒത്തിരി ഉള്ള സ്ഥലമാണ്‌ കരിക്കോട് ... അവരെ പറ്റി പരദൂഷണം ഒന്നും പറയാന്‍ പോകുവല്ല എന്ന് പറഞ്ഞന്നേ ഒള്ളു......

ഈ കഥയില്‍ പ്രധാന കഥാപാത്രങ്ങള്‍ മൂന്നു പേര് ആണ് ...

തോമാച്ചന്‍ ( വില്ലന്‍ റോള്‍ ).....

ഒരു ആറടിക്ക് അടുത്ത് പൊക്കം എന്പതു കിലോ തൂക്കം, നോട്ടം കണ്ടാല്‍ തന്നെ പേടിക്കും, ആര്‍ക്കും പേടിയാകും ( ഈ വിശേഷണം ഒക്കെ തോമാച്ചന്‍ വാ തുറക്കുന്നത് വരെയേ ഉള്ളു) ...
കുട്ടികളുടെ പോലത്തെ ആ മനസ്സിന് വലിയ ശരീരം ഒരു ബാധ്യത ആയിരുന്നു .

കാക്ക.... ( യുവ നായകന്‍ )

റോബോ (നായകനായ കാക്കയുടെ സഹായി, സുഹൃത്ത്‌..)


അപ്പോള്‍ നേരെ കഥയിലേക്ക്‌ കടക്കാം...

കാക്കയുടെ സുഹൃത്തായ റോബോ കരിക്കോട് ടൌണ്‍ മുഴുവനും അലഞ്ഞു കളക്ഷന്‍ (പെണ്‍കുട്ടികളുടെ എണ്ണം ) ഒക്കെ എടുത്തു INH ലേക്ക് നടക്കുകയായിരുന്നു ... മെസ്സ് നു അടുത്ത് എത്തിയപ്പോള്‍ ആണ് പോച്ചക്കുള്ളില്‍ പതുങ്ങി ഇരിക്കുന്ന നായകനെ റോബോ കണ്ടത്.. പുള്ളി യാതൊരു ഉന്മേഷവും ഇല്ലാതെ വെറുതെ ഇരിക്കുന്നു..




മേനക ഗാന്ധി കഴിഞ്ഞാല്‍ അടുത്ത മൃഗ സ്നേഹിയായ റോബോ അടുത്ത് കൂടി വിവരം അന്വേഷിച്ചു... അപ്പോഴാണ് അറിഞ്ഞത് കാക്ക ആശാന്‍ വിഷം അടിച്ചു കിറുങ്ങി ഇരിക്കുകയാണെന്ന്... എന്റെ കൂടെ പോരുന്നോ എന്ന് അവന്‍ ചോദിച്ചു..

കാക്കയ്ക്ക് വിരോധം ഒന്നും ഇല്ലായിരുന്നെങ്കിലും .... ഈ റോബോ എന്നവനെ വിശ്വസിക്കാന്‍ കൊള്ളാമോ എന്ന് രണ്ടു പ്രാവശ്യം കൊത്തി നോക്കി ഉറപ്പു വരുത്തിയിട്ടാ കൂടെ പോയത് ..

എന്താണെങ്കിലും INH ലെ പുതിയ അതിഥിയെ അന്തേവാസികള്‍ സ്നേഹത്തോടെ സ്വാഗതം ചെയ്തു..... അതിഥി ഒരു കാക്ക ആയിപ്പോയത് കൊണ്ട് മാത്രം ആണ് പാവം റോബോയ്ക്ക്
അതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട വരാതിരുന്നത്... വല്ല മനുഷ്യ കൊച്ചു ആരുന്നെങ്കില്‍അന്തേവാസികള്‍ അവനെക്കൊണ്ട്‌ DNA ടെസ്റ്റ്‌ നടത്തിച്ചേനെ..

എല്ലാവരും വന്നു ആശാനെ കണ്ടു ഫോട്ടോ ഒക്കെ എടുത്തു കൊണ്ട് പോയ്‌. ..


അപ്പോഴാണ് കാക്ക ആശാന് കിടക്കാന്‍ കൂടില്ലല്ലോ എന്ന് ആലോചിച്ചത് .. ഉടനെ തന്നെ പരിഹാരമായി ... തോമാച്ചന്റെ റൂമിന് അടുത്ത് തന്നെ വരാന്തയില്‍ ഒരു മൂട്ട കട്ടില്‍ ( മൂട്ട ഉള്ളത് കാരണം കിടക്കാന്‍ കൊള്ളില്ലാത്ത കട്ടില്‍ )കിടപ്പുണ്ട് അത് കാക്കയ്ക്ക് കൊടുത്തു അവന്‍ അതില്‍ കയറി അനങ്ങാതെ ഒറ്റ ഇരിപ്പ്..

{ ഒരു ടി പ്രഫഷണല്‍ ന്റെ എല്ലാ മാനരിസവും കാക്കക്കുണ്ടായിരുന്നു..}

അങ്ങനെ ഇരിക്കുമ്പോഴാണ് തോമാച്ചന്‍ രംഗപ്രവേശം ചെയ്യുന്നത്....

തോമാച്ചന്‍: ഡാ.. ഈ കാക്ക ഏതാടാ ...
റോബോ: മെസ്സ് ന്റെ അടുത്ത് നിന്ന് കൂടെ പോന്നതാ...
തോമാച്ചന്‍ : വേറെ ഒരു പണിയും ഇല്ല അല്ലെ..

ആ വാചകത്തില്‍ ഒരു ദുഷ്ടയായ അമ്മായി അമ്മയുടെ ടോണ്‍ ഒണ്ടായിരുന്നു.

കാക്കയുടെ മെനു റോബോ നന്നായി നോക്കിയിരുന്നു.
ചിക്കന്‍ ബിരിയാണി,മസാല ദോശ, പുട്ട് .. അങ്ങനെ മെസ്സിലെ മെനു കാക്കയുടെ മെനു... വിഷം അടിച്ചതിന്റെ വിഷമത്തില്‍ അവന്‍ പത്തു കാക്ക തിന്നുന്ന തീറ്റ തിന്നുമായിരുന്നു.

അങ്ങനെ രണ്ടാമത്തെ ദിവസം ചിക്കന്‍ ബിരിയാണി തിന്നപ്പോള്‍ വില്ലന്‍ വീണ്ടും വന്നു ...

തോമാച്ചന്‍: ഡാ.. ഈ കാക്ക എന്നതാ തിന്നുന്നെ..
റോബോ: ചിക്കന്‍ ബിരിയാണി...
തോമാച്ചന്‍: ഓഹോ ... കൊറച്ചു ഐസ് ക്രീം കൂടി മേടിച്ചു കൊടുക്കെടാ....

( തോമാച്ചന്‍ വിടാന്‍ ഭാവം ഇല്ല...)

ടാ... ഒരു വര്ഷം നമ്മള്‍ കൂടെ പഠിച്ചിട്ടും നീ സ്നേഹത്തോടെ ഒരു കടല മുട്ടായി പോലും മേടിച്ചു തന്നിട്ടില്ലല്ലോ.. ( തോമാച്ചന്റെ സെന്റി പുറത്തു വന്നു.. )..

റോബോ: നീ മുട്ട ഇടുകയും പറക്കുകയും ചെയ്യുകേലല്ലോ..

തോമാച്ചന്‍ : ഇമ്മാതിരി തമാശ ഒണ്ടേല്‍ കയ്യില്‍ തന്നെ വച്ചേരെ കേട്ടോടാ *#$@..




പിന്നെ മൂന്ന് പേരും അവരവരുടെ റൂമിലേക്ക്‌ പോയി.

ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തോമാച്ചന്‍ അട്ടഹസിക്കുന്നു......

ടാ.. ഡാ. ... ഡാ.... റോബോ.... ഏഏഏ.... @#*&@*...

ദൈവമേ തോമാച്ചനെ കറന്റ്‌ അടിച്ചോ എന്ന് വിചാരിച്ചു റോബോ ഓടി വന്നപ്പോള്‍ കാക്ക തോമാച്ചന്റെ മുറിയില്‍ നിന്ന് നടന്നു പോകുന്നു...

റോബോ: എന്നതാടാ തോമാച്ചാ കാറുന്നെ...?

തോമാച്ചന്‍ : നിന്റെ കാക്ക എന്റെ റൂമില്‍ തൂറ്റി.. ( ജഗദീഷ് സ്റ്റൈല്‍ )
എന്നിട്ട് കാക്കയെ ഒരു നാലു തെറി വിളിച്ചു... &$#@

കാക്കക്കുണ്ടോ വല്ല കൂസലും..

റോബോ : റൂം കണ്ടാല്‍ ആര്‍കും അത് തോന്നും കേട്ടോ (ജീവന്‍ പണയം വച്ചാണ് അത് പറഞ്ഞത് )....

തോമാച്ചന്‍ : പോരാത്തതിന് അവന്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്റെ യു പി എസ് ന്റെ ബള്‍ബില്‍ കൊത്തി പറിക്കുന്നു.(രണ്ടാമത്തെ പരാതി..)...

ഒന്ന് രണ്ടു പ്രാവശ്യം ഞാന്‍ ക്ഷമിച്ചു ...
ഇതിനു വല്ല വയറ്റിളക്കവും ഒണ്ടോ..? ( തോമ്മാച്ചന്‍ വീണ്ടും ചൂടാകുന്നു...)
ചുമ്മാ നടന്നു വരുന്നു ,കേറി പരിപാടി നടത്തുന്നു തിരിച്ചു പോകുന്ന വഴി യു പി എസ് ന്റെ ബള്‍ബില്‍ കൊത്തുന്നു..

{ കാക്ക പോയിട്ട് ഒട്ടകപക്ഷി കൊത്തിയാല്‍ പോലും ആ ബള്‍ബ്‌നു ഒന്നും പറ്റുകേല...}

അപ്പോഴാണ് അതിഥി താരം വരുന്നത് ... അപ്പച്ചന്‍ എന്നാ കൊച്ചമ്മിണി..

റോബോ യെ സപ്പോര്‍ട്ട് ചെയ്തോണ്ട് തോമാച്ചനോട്.. എടാ ആ പാവം കാക്ക ഒന്ന് കേറി തൂറിയാല്‍ നിന്‍റെ റൂം ഇടിഞ്ഞു പോകുമോ..
എന്നിട്ട് തിരിഞ്ഞു കാക്കയോടയിട്ടു പറഞ്ഞു .. നീ കേറി ഇഷ്ടം പോലെ ചെയ്തോടാ ചക്കരെ.

കാക്കയോടുള്ള ഇഷ്ടം കൊണ്ടല്ല അവന്‍ അത് പറഞ്ഞത്... റോബോയെ നാല് തെറി കേള്‍പ്പിക്കുക.. തോമാച്ചനെ കൊണ്ട് റൂം കഴുകിക്കുക.. ഈ മാതിരി വിനോദങ്ങള്‍ ഒക്കെ കാണാന്‍ വേണ്ടി ആണ്...

തോമാച്ചന്‍ .. കൊച്ചമ്മിണി യോട് : " നീ എന്നാല്‍ ഇന്ന് തിണ്ണയില്‍ കിടന്ന മതിയെട തെണ്ടി.... "...

കൊച്ചമ്മിണി : അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ തോമാച്ചാ... തോമാച്ചാ,...

( കൊച്ചമ്മിണി യും വല്ല്യ അമ്മിണിയും കൂടി ഒരുമിച്ചാ താമസം )


"നിന്‍റെ കാക്കയെ ഞാന്‍ കാണിച്ചു കൊടുക്കാം എന്ന് റോബോയോടും പറഞ്ഞു.. "



എന്താണേലും പിറ്റേന്ന് ( മൂന്നാം ദിവസം ) രാവിലെ "കാക്ക മരിച്ചു പോയ്‌" എന്ന് പറഞ്ഞു പുലി ആണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത്.......

അന്ന് പാവം തോമാച്ചന്‍ കൊറേ കരഞ്ഞു......

--------------------------------------------------------------------------------------------------

കാക്കയുടെ പാവന സ്മരണയ്ക്കായ് ഓര്‍കുടില്‍ ഒരു കമ്മ്യൂണിറ്റി യും, കൊറേ ഫോട്ടോ കളും ഇപ്പോഴും ഒണ്ടു.. ഫോട്ടോ ഉടനെ അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌..




--------------------------------------------------------------------------------------------------











Wednesday, February 3, 2010

കഥക്ക് മുന്‍പ് ....

പ്രിയപ്പെട്ട സുഹൃത്തുക്കളെ ,

ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ എന്ന ഒറിജിനല്‍ പേരിലും ഐ എന്‍ എച് എന്ന ഇരട്ട പേരിലും അറിയപ്പെടുന്ന ഈ ഹോസ്റ്റല്‍ എത്ര കഥകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന് ദൈവത്തിനു മാത്രമേ അറിയൂ.
2006 മുതല്‍ 2009 vare ഉള്ള INH മാത്രമേ കണ്ടിട്ടോള്ളൂ എങ്കിലും കുറഞ്ഞത്‌ ഒരു പത്തു വര്‍ഷത്തെ ഹിസ്റ്ററി എങ്കിലും എല്ലാവര്ക്കും അറിയാം ....
കൈമാറി കിട്ടുന്നതാ ( ഹിസ്റ്ററി മാത്രം അല്ല ..! @#* )...

ഇതിലെ കഥകള്‍ സംഭവിച്ചവയും കഥ പാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരും ആണ് ...

ഇവിടെ താമസിച്ചവര്‍ മാത്രം അല്ല ഇതിലെ കഥാപാത്രങ്ങള്‍ ..... ഈ ഹോസ്റ്റല്‍ കോമ്പൌണ്ട് മാത്രം അല്ല ഇതിന്‍റെ പരിധി ... ഇവിടെ താമസിച്ച ആള്‍ക്കാര്‍ എവിടെ ഒക്കെ പോയിട്ടോണ്ടോ അവിടെ ഒക്കെ പലതരം മണ്ടത്തരങ്ങളും , തെമ്മാടിത്തരങ്ങളും , തമാശകളും ഒക്കെ സംഭാവിചിട്ടോണ്ട്....
ആശുപത്രിയില്‍,ഹോട്ടെലില്‍ , ബസ്സില്‍ ,കോളേജ് ,റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് , അങ്ങനെ അങ്ങനെ .....

പക്ഷെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആള്‍ക്കാര്‍ എല്ലാവരും .. കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ " MCA " പഠിച്ചവരാണ് (കഷ്‌ടം.!)..
ഉയര്‍ന്ന വിദ്യാഭ്യാസം മണ്ടതരത്തിനും , ചളു (പര കൂതറ തമാശകള്‍ ) വിനും അത്യാവശ്യമാണ് എന്ന് നമ്മള്‍ക് മാത്രം അല്ലെ അറിയൂ....

ഇങ്ങനെ ഒരു ബ്ലോഗ് തോടങ്ങിയാലോ എന്ന് ഇന്ന് രാവിലെ തോന്നിയതാണ് ..
തോന്നി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആണ് INH ലെ ' സഞ്ചരിക്കുന്ന ഗോള്‍ പോസ്റ്റ്' എന്നറിയപ്പെടുന്ന ടോം വിളിച്ചത് ....

അവന്റെ കമന്റ്: " അളിയാ എല്ലാവനേം നാണം കെടുത്തണം ".....

ആദ്യം ഇതൊക്കെ പൈസ ഒന്ടാകുന്ന കാലത്ത് മനോരമയില്‍ സണ്‍‌ഡേ സപ്ലിമെന്റ് ആയി കൊടുക്കണം എന്നായിരുന്നു ആഗ്രഹം...
എന്താണേലും അഞ്ചു പൈസ മുടക്കാതെ ഇങ്ങനെ ഒരു വഴി ഒള്ളത് കാരണം അത് മാറ്റിവച്ചിരിക്കുന്നു...

ആദ്യം വായിക്കുന്ന ആള്‍ക് സഹായകരമാകുന്ന ചില INH ഹിന്റുകള്‍ കൊടുക്കുന്നു....

------------------------------------------------------------------------------------------------
കരിക്കോട് - കൊല്ലം , ടി കെ എം എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം.അവിടെ തന്നെ ആണ് ഐ എന്‍ എച് ഉം ...

കളിക്കുടുക്ക - മാസിക അല്ല , പരീക്ഷക്ക്‌ വരാന്‍ സാധ്യധ ഉള്ള ചോദ്യങ്ങള്‍(ലീക്ക് ആയ ചോദ്യങ്ങള്‍ എന്ന് കൃത്യം അര്‍ത്ഥം)..

കുളി - വെള്ളം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്ന പരിപാടി അല്ല...
നേരെ മറിച്ച് നല്ല ഒന്നാന്തരം തെറിയും , ഒരു എന്‍ എച്അന്തേവാസിയുടെ ഇരട്ടപേരും ആണ്........

മാനഭംഗം : കളിയാക്കല്‍ എന്ന് മാത്രമേ അര്‍ത്ഥം ഒള്ളു...

തനിയെ ഇരുന്നു വായിച്ചു പഠിക്കുക എന്ന് അര്‍ത്ഥം ഉള്ള ഒരു വാക്ക് ഒണ്ടു : ഊഹിചെടുതോള് ...

വള്ഗൂ : വള്ഗര്‍ ആയി നോക്കുന്ന,സംസാരിക്കുന്ന ആള്‍....
പിരു: പിരു പിരുപ്പ് എന്നാണ് വിശദീകരിച്ച അര്‍ത്ഥം.....
പോച്ച : കൊല്ലം തിരുവനന്തപുരം ഭാഗങ്ങളില്‍ പുല്ലിനു ഒക്കെ പറയുന്നത്...
പക്ഷെ നമുക്ക് അത് ഒരു വ്യക്തി ആണ്.....
പൂക്കോയ് : സോറി സെന്‍സര്‍ ചെയ്തിരിക്കുന്നു ....

കാറ്റ് : എന്താണേലും ഇതിന്‍റെ അര്‍ത്ഥം കാറ്റ് എന്ന് അല്ല.....

പുലി: അസാധാരണക്കാരന്‍ .. അതായതു ഡിഗ്രിക്ക് ഒരു അഞ്ചോ ആറോ മെയിന്‍ ഒക്കെ എടുത്തു പഠിച്ച ആള്‍.( എന്നാലും )...

കഴ : കഴക്കൂട്ടം എന്ന സ്ഥലപ്പേരും ആയി ചെറിയ ബന്ധം ഒണ്ടു...


ബാക്കി ഒക്കെ വഴിയെ പറഞ്ഞോളാം.....

-------------------------------------------------------------------------------------------------

പ്രധാന കഥാപാത്രങ്ങള്‍ :

(സ്ഥിരം അന്തേവാസികള്‍ )

അപ്പച്ചന്‍/ കൊച്ചമ്മിണി :
തോമാച്ചന്‍ /വല്ല്യ മ്മിണി :
ക്രിഫി:
ചെയര്‍മാന്‍/ ഏറ്റു/ (എന്തിന്റെ ചെയര്‍മാന്‍ എന്ന് ചോദിക്കരുത് ):
കുളി:
പിരു:
ജമ്മ ( രാജമ്മ ലോപിച്ച് ജമ്മ ആയത ) :
പോച്ച;
പൂകോയ്:
റോബോ:
വിരല്‍ /എല്‍ദോ: പ്രധാന പേര് പറയാന്‍ പറ്റില്ല അത് കൊണ്ട് എല്‍ദോ എന്ന് വിളിക്കാം :
കഴ:
കാറ്റ്/സ്വര/ ദിവസം ഓരോ പേര് വച്ച് എങ്കിലും കിട്ടും :
പുലി:

സ്ഥിരം സന്ദര്‍ശകര്‍ :

പതിനാല് അണ്ണന്‍ :
പാപ്പോയ് :
ജൂനിയര്‍ മോഹന്‍ലാല്‍ / മരുമകന്‍ :
ഭടന്‍ :
ചക്കര:
ജയന്‍ :

പെണ്‍കുട്ടികളെ ആരയും വിട്ടു പോയതല്ല.... ഒന്നും മറക്കില്ല രാമ.....
-------------------------------------------------------------------------------------------------
(ചില കഥകള്‍ വിട്ടു പോയാല്‍ ഒന്ന് പറയണേ ..)

അപ്പോള്‍ നമുക്ക് കാണാം.....