Wednesday, February 3, 2010

കഥക്ക് മുന്‍പ് ....

പ്രിയപ്പെട്ട സുഹൃത്തുക്കളെ ,

ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ എന്ന ഒറിജിനല്‍ പേരിലും ഐ എന്‍ എച് എന്ന ഇരട്ട പേരിലും അറിയപ്പെടുന്ന ഈ ഹോസ്റ്റല്‍ എത്ര കഥകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന് ദൈവത്തിനു മാത്രമേ അറിയൂ.
2006 മുതല്‍ 2009 vare ഉള്ള INH മാത്രമേ കണ്ടിട്ടോള്ളൂ എങ്കിലും കുറഞ്ഞത്‌ ഒരു പത്തു വര്‍ഷത്തെ ഹിസ്റ്ററി എങ്കിലും എല്ലാവര്ക്കും അറിയാം ....
കൈമാറി കിട്ടുന്നതാ ( ഹിസ്റ്ററി മാത്രം അല്ല ..! @#* )...

ഇതിലെ കഥകള്‍ സംഭവിച്ചവയും കഥ പാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരും ആണ് ...

ഇവിടെ താമസിച്ചവര്‍ മാത്രം അല്ല ഇതിലെ കഥാപാത്രങ്ങള്‍ ..... ഈ ഹോസ്റ്റല്‍ കോമ്പൌണ്ട് മാത്രം അല്ല ഇതിന്‍റെ പരിധി ... ഇവിടെ താമസിച്ച ആള്‍ക്കാര്‍ എവിടെ ഒക്കെ പോയിട്ടോണ്ടോ അവിടെ ഒക്കെ പലതരം മണ്ടത്തരങ്ങളും , തെമ്മാടിത്തരങ്ങളും , തമാശകളും ഒക്കെ സംഭാവിചിട്ടോണ്ട്....
ആശുപത്രിയില്‍,ഹോട്ടെലില്‍ , ബസ്സില്‍ ,കോളേജ് ,റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് , അങ്ങനെ അങ്ങനെ .....

പക്ഷെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആള്‍ക്കാര്‍ എല്ലാവരും .. കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ " MCA " പഠിച്ചവരാണ് (കഷ്‌ടം.!)..
ഉയര്‍ന്ന വിദ്യാഭ്യാസം മണ്ടതരത്തിനും , ചളു (പര കൂതറ തമാശകള്‍ ) വിനും അത്യാവശ്യമാണ് എന്ന് നമ്മള്‍ക് മാത്രം അല്ലെ അറിയൂ....

ഇങ്ങനെ ഒരു ബ്ലോഗ് തോടങ്ങിയാലോ എന്ന് ഇന്ന് രാവിലെ തോന്നിയതാണ് ..
തോന്നി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആണ് INH ലെ ' സഞ്ചരിക്കുന്ന ഗോള്‍ പോസ്റ്റ്' എന്നറിയപ്പെടുന്ന ടോം വിളിച്ചത് ....

അവന്റെ കമന്റ്: " അളിയാ എല്ലാവനേം നാണം കെടുത്തണം ".....

ആദ്യം ഇതൊക്കെ പൈസ ഒന്ടാകുന്ന കാലത്ത് മനോരമയില്‍ സണ്‍‌ഡേ സപ്ലിമെന്റ് ആയി കൊടുക്കണം എന്നായിരുന്നു ആഗ്രഹം...
എന്താണേലും അഞ്ചു പൈസ മുടക്കാതെ ഇങ്ങനെ ഒരു വഴി ഒള്ളത് കാരണം അത് മാറ്റിവച്ചിരിക്കുന്നു...

ആദ്യം വായിക്കുന്ന ആള്‍ക് സഹായകരമാകുന്ന ചില INH ഹിന്റുകള്‍ കൊടുക്കുന്നു....

------------------------------------------------------------------------------------------------
കരിക്കോട് - കൊല്ലം , ടി കെ എം എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം.അവിടെ തന്നെ ആണ് ഐ എന്‍ എച് ഉം ...

കളിക്കുടുക്ക - മാസിക അല്ല , പരീക്ഷക്ക്‌ വരാന്‍ സാധ്യധ ഉള്ള ചോദ്യങ്ങള്‍(ലീക്ക് ആയ ചോദ്യങ്ങള്‍ എന്ന് കൃത്യം അര്‍ത്ഥം)..

കുളി - വെള്ളം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്ന പരിപാടി അല്ല...
നേരെ മറിച്ച് നല്ല ഒന്നാന്തരം തെറിയും , ഒരു എന്‍ എച്അന്തേവാസിയുടെ ഇരട്ടപേരും ആണ്........

മാനഭംഗം : കളിയാക്കല്‍ എന്ന് മാത്രമേ അര്‍ത്ഥം ഒള്ളു...

തനിയെ ഇരുന്നു വായിച്ചു പഠിക്കുക എന്ന് അര്‍ത്ഥം ഉള്ള ഒരു വാക്ക് ഒണ്ടു : ഊഹിചെടുതോള് ...

വള്ഗൂ : വള്ഗര്‍ ആയി നോക്കുന്ന,സംസാരിക്കുന്ന ആള്‍....
പിരു: പിരു പിരുപ്പ് എന്നാണ് വിശദീകരിച്ച അര്‍ത്ഥം.....
പോച്ച : കൊല്ലം തിരുവനന്തപുരം ഭാഗങ്ങളില്‍ പുല്ലിനു ഒക്കെ പറയുന്നത്...
പക്ഷെ നമുക്ക് അത് ഒരു വ്യക്തി ആണ്.....
പൂക്കോയ് : സോറി സെന്‍സര്‍ ചെയ്തിരിക്കുന്നു ....

കാറ്റ് : എന്താണേലും ഇതിന്‍റെ അര്‍ത്ഥം കാറ്റ് എന്ന് അല്ല.....

പുലി: അസാധാരണക്കാരന്‍ .. അതായതു ഡിഗ്രിക്ക് ഒരു അഞ്ചോ ആറോ മെയിന്‍ ഒക്കെ എടുത്തു പഠിച്ച ആള്‍.( എന്നാലും )...

കഴ : കഴക്കൂട്ടം എന്ന സ്ഥലപ്പേരും ആയി ചെറിയ ബന്ധം ഒണ്ടു...


ബാക്കി ഒക്കെ വഴിയെ പറഞ്ഞോളാം.....

-------------------------------------------------------------------------------------------------

പ്രധാന കഥാപാത്രങ്ങള്‍ :

(സ്ഥിരം അന്തേവാസികള്‍ )

അപ്പച്ചന്‍/ കൊച്ചമ്മിണി :
തോമാച്ചന്‍ /വല്ല്യ മ്മിണി :
ക്രിഫി:
ചെയര്‍മാന്‍/ ഏറ്റു/ (എന്തിന്റെ ചെയര്‍മാന്‍ എന്ന് ചോദിക്കരുത് ):
കുളി:
പിരു:
ജമ്മ ( രാജമ്മ ലോപിച്ച് ജമ്മ ആയത ) :
പോച്ച;
പൂകോയ്:
റോബോ:
വിരല്‍ /എല്‍ദോ: പ്രധാന പേര് പറയാന്‍ പറ്റില്ല അത് കൊണ്ട് എല്‍ദോ എന്ന് വിളിക്കാം :
കഴ:
കാറ്റ്/സ്വര/ ദിവസം ഓരോ പേര് വച്ച് എങ്കിലും കിട്ടും :
പുലി:

സ്ഥിരം സന്ദര്‍ശകര്‍ :

പതിനാല് അണ്ണന്‍ :
പാപ്പോയ് :
ജൂനിയര്‍ മോഹന്‍ലാല്‍ / മരുമകന്‍ :
ഭടന്‍ :
ചക്കര:
ജയന്‍ :

പെണ്‍കുട്ടികളെ ആരയും വിട്ടു പോയതല്ല.... ഒന്നും മറക്കില്ല രാമ.....
-------------------------------------------------------------------------------------------------
(ചില കഥകള്‍ വിട്ടു പോയാല്‍ ഒന്ന് പറയണേ ..)

അപ്പോള്‍ നമുക്ക് കാണാം.....