Thursday, February 4, 2010

ഒരു കവിത ആസ്വാദനം : "എന്റെ പ്രണയിനിയുടെ സുഗന്ധം (മണം ) " കവി:പോച്ച

കലാസ്വാദകരേ....

വര്‍ഷങ്ങള്‍ക് മുന്‍പ് ആസ്വാദക ലക്ഷങ്ങളെ സൃഷ്‌ടിച്ച (വേണേല്‍ കുറച്ചു കുറയ്ക്കാം ..) ആ സുന്ദര കവിത....

നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്ക്...

" പോച്ച " എന്ന കവിയുടെ മാസ്റ്റര്‍ പീസ്‌ ... " എന്റെ പ്രണയിനിയുടെ മണം "..

വര്‍ഷങ്ങളോളം കേരള /മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കളിലെ ഒട്ടേറെ എം സി എ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി കണ്ട കവിത...

എത്രയോ ഐടി ഫെസ്റ്റ് കളില്‍ ഈ കവിത പോച്ചയുടെ സുന്ദര ശബ്ധത്തില്‍ മുഴങ്ങിയിരിക്കുന്നു ... ഹോ... ഇപ്പഴും ഓര്‍ക്കുന്നു തുടക്കത്തിലേ ആ രണ്ടു വരികള്‍...

" പ്രണയം ഇത്ര മധുരമാണെന്ന് ഞാന്‍ അറിഞ്ഞില്ല.. .. .."

എന്റെ പ്രണയിനിക്ക് ഇത്ര സുഗന്ധം ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല... .. . "

എന്താണെന്നു അറിയത്തില്ല ... ഈ രണ്ടു വരികള്‍ കേള്‍ക്കുമ്പോഴേ മനസ് അങ്ങ് നിറയും..... നിറഞ്ഞ മനസ്സിന്റെ ഭാരം കാരണം നമ്മുടെ നോട്ടം തറയിലേക്കു ആകും ... ( മനസ് തലയിലല്ലേ ...? അത് കൊണ്ടാരിക്കും ...)

പലപ്പോഴും ഈ പ്രതിഭാസം കാരണം വരികള്‍ പൂര്‍ണമായി കേള്‍ക്കാറില്ല...

പക്ഷെ ഒരിക്കല്‍ കണ്ട്രോള്‍ ചെയ്തിരുന്നു .. (ഐ ടി ഫെസ്റ്റ് :നിര്‍മല കോളേജ് മൂവാറ്റുപുഴ )

ആദ്യ രണ്ടു ലൈന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഗസല്‍ നു ഇടയ്ക്കു ആള്‍കാര്‍ കാണിക്കുന്നത് പോലെ..

അരേ... വാഹ് .... വാഹ് .. എന്ന് ഒരു അടിച്ചു വിടല്‍ ...
എന്നിട്ട് കണ്ണ് അടച്ചു പിടിച്ചു തല പതുക്കെ രണ്ടു ആട്ടല്‍....

കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്‍പില്‍ ഇരുന്ന കൊറേ പേര്‍ തിരിഞ്ഞു എന്റെ മുഖത്ത് തന്നെ നോക്കുന്നു ... ( ഒരുമാതിരി ഊ ...യ ചിരി അവന്മാരുടെ മുഖത്ത്..)..

എന്നിട്ട് ഒരു ചോദ്യം.. " ഏതു കോളേജിലാ..? " .. ( ഒരു ആക്കല്‍ എനിക്ക് ഫീല്‍ ചെയ്തേ .... ഇല്ല ..)

കൊറച്ചു മുന്‍പ് പോച്ചയുടെ പേര് വിളിച്ചപ്പോള്‍ പോച്ച ഫ്രം ടി കെ എം എന്ന് അനൌണ്‍സ് ചെയുന്നത് ഞാന്‍ കേട്ട്..

സെയിം കോളേജില്‍ തന്നെ ആണ് പഠിക്കുന്നത് എന്ന് പറഞ്ഞാല്‍ പോച്ച യുടെ പ്രശസ്തിക്കു തടസമായാലോ ..! എന്ന് വിചാരിച്ചു ഞാന്‍ വേറെ ഒരു കോളേജ് അങ്ങ് കാച്ചി..

അപ്പോഴേക്കും സ്റ്റേജ് ഇല്‍ നിന്നും ശബ്ദം ഉയര്‍ന്നു... അവന്മാര്‍ എല്ലാവരും പോച്ചയുടെ നേരെ ആരാധനയോടെ നോക്കി......

" എന്‍ കൈകള്‍ എന്‍ പ്രണയിനിയെ പുണരുമ്പോള്‍ .."
" ഞാന്‍ അറിഞ്ഞില്ല... .. .."

( ഇവിടെ പോച്ച ഉദ്ദേശിച്ചത് ഉറക്കത്തിലെങ്ങാനും അറിയാതെ പുണരുന്ന കാര്യം ആയിരിക്കും എന്ന് ഞാന്‍ സമാധാനിച്ചു .. ).....

പിന്നെ കവിതയുടെ പോക്ക് എല്ലാവരെയും ത്രസിപ്പിച്ചു കൊണ്ടായിരുന്നു.

വേണെമെങ്കില്‍ " അവളുടെ രാവുകള്‍ എന്ന സിനിമയ്ക്ക് ടൈറ്റില്‍ ഗാനം ആയി കൊടുക്കാം ..."

{ ഈ തോന്നലില്‍ ഞാന്‍ പിന്നീട് പശ്ചാതപിക്കേണ്ടി വന്നിറ്റൊണ്ട്...}

പത്തു മിനിറ്റ് നു ശേഷം, സംഗീത സദ്യ അവസാനിപ്പിച്ച്‌ ക്ഷീണിതനായി വരുന്ന പോച്ചയെ നേരിട്ട് കണ്ടു അഭിനന്ദിച്ചു.

അണ്ണേ കവിത കൊള്ളാം .. സംഗതി അല്പം നീല നിറം കൂടിയിട്ടുണ്ടോ എന്ന് ചിലര്‍ ചോദിച്ചു... ( ചിലര്‍ എന്ന് ഞാന്‍ കയ്യില്‍ നിന്ന് ഇട്ടതാ...)

" ഏതു വിവരം കേട്ടവനാടാ.. അത് ചോദിച്ചേ.. ?" ( പോച്ച കലിപ്പ്..)

ഏയ് ആരോ.. ഞാന്‍ ഓര്‍ക്കുന്നില്ല .... ! ( പെട്ടന്ന് ഗജിനി യിലെ പോലെ എന്റെ ഓര്‍മ പോയതായി അഭിനയിച്ചു..)


പക്ഷെ ഈ മാതിരി അടവ് ഒന്നും അറിയതില്ലാത്ത "ടോം സ്വര" (സഞ്ചരിക്കുന്ന ഗോള്‍ പോസ്റ്റ്‌ )നേരെ ചെന്ന് ഒരു ചതി പറ്റിച്ചു..

ടോം :എടാ ഇത് എന്ത് കവിതയാ..

പോച്ച: അതെന്താ..?

ടോം : എന്തോ ഒരു പ്രശ്നം ഒള്ളത് പോലെ.. റോബോയും അങ്ങനെ പറഞ്ഞു.. ( ആ തെണ്ടി ഒരു റഫറന്‍സ് കൂടി കൊടുത്തു ....)

പോച്ച: അവനു കവിതയെ പറ്റി എന്ത് അറിയാം.. @#$*&$ ...
ഇതിലും തീരെ മോശം കവിതകളും ഇവിടെ വലിയ ചില അവന്മാര്‍ എഴുതുന്നുണ്ട്.. അതൊക്കെ വല്ല മാതൃഭൂമിയിലോ , ദേശാഭിമാനിയിലോ , ഒക്കെ വന്നാല്‍ നിനക്കൊന്നും ഒരു.. @*&# ഇല്ലേ...?
പിന്നെ ടോം (അഥവാ സഞ്ചരിക്കുന്ന ഗോള്‍ പോസ്റ്റ്‌..) നു സദ്യ ആരുന്നു ... വയറു നിറഞ്ഞു അവന്‍ വന്നു സംഗതി അവതരിപ്പിച്ചു..

( കവിതയെപ്പറ്റി എന്തെങ്കില് അറിയാം എന്ന അവന്റെ അഹങ്കാരം അന്ന് തീര്‍ന്നു...)

എന്നെ പറ്റി അവന്‍ പോച്ചയോടു സൂചിപ്പിച്ച കാരണം അടുത്ത പന്തിയില്‍ സദ്യ ഉണ്ണാന്‍ വേണ്ടി ഞാനും ചെന്നു....

പോച്ച അണ്ണാ... ഞാന്‍ പതിയെ വിളിച്ചു...

എന്താടാ... @#

ഒരു സംശയം... കവിതയെപ്പറ്റി ആണ്...

ടോം പറഞ്ഞു.. എന്താ കാര്യം...?

ഈ മണം .. സുഗന്ധം എന്നൊക്കെ പറയുന്നത് കുറച്ചു തുണ്ട് ( അശ്ലീലം .) അല്ലെ..

ഓഹോ.. ഇതാ ഞാന്‍ പറയുന്നേ നിനക്ക് ഒന്നും ഒരു കല ആസ്വദിക്കാനുള്ള കഴിവ് ഇല്ല എന്ന്.... എ പടം കാണുന്ന പോലെ ആണോ കവിത വായിക്കുന്നത്.. ?
എടാ നാറി .. വായിക്കുന്നവന്റെ മനസിലാണ് അശ്ലീലം ...
ഞാന്‍ ഇവിടെ മണം അഥവാ സുഗന്ധം .. എന്ന് ഉദ്ദേശിച്ചത് കാമുകിയുടെ നല്ല ഗുണങ്ങളെ ആണ്.. അവളുടെ നന്മയും പരിശുദ്ധിയും ആണ്..

ഹോ... ഞാന്‍ ഞെട്ടിത്തരിച്ചു പോയ്‌... !

{ നേരത്തെ സൂചിപ്പിച്ച പശ്ചാത്താപം തോന്നിയ അവസരം ഇതാണ്..}

ഒരു നിമിഷം അനങ്ങാതെ നിന്നു.. എന്നിട്ട് പോച്ചയുടെ നേരെ സൂക്ഷിച്ചു നോക്കി..

{ ഇനി മണിച്ചിത്രത്താഴില്‍ തിലകന്‍ മോഹന്‍ലാല്‍ നെ തിരച്ചറിയുന്ന സീന്‍ പോലെ ആണ് കാര്യങ്ങള്‍.... }

പോച്ചക്കുട്ടാ ആ ... കലക്കി.. ഉഗ്രന്‍ .. എങ്ങനെ സാധിച്ചു..

എന്നിട്ട് ചെന്നു കെട്ടിപ്പിടിച്ചു...

" നോക്കിക്കോ ഏറ്റവും മികച്ച പത്തു കവിതകളില്‍ ഒന്ന് പോച്ചയുടെ ആരിക്കും.."



എന്‍റെ നിറഞ്ഞു പോയ കണ്ണ് ഞാന്‍ തുടച്ചു ...


സംശയങ്ങള്‍ മുഴുവന്‍ മാറി മനസ് നീലാകാശം പോലെ ക്ലിയര്‍ ആയി....

വീണ്ടും കവിത എഴുതാന്‍ പോച്ചയെ പ്രോത്സാഹിപ്പിച്ചു തിരിച്ചു നടന്നു...

{ പക്ഷെ പിന്നീട് പോച്ച എഴുതിയ കവിതകളിലോ കഥകളിലോ ഈ ടൈപ്പ് അലങ്കാരങ്ങളും , വൃത്തങ്ങളും ഇല്ലായിരുന്നു..
ഡീസന്റ് കവിത എന്ന നല്ല കവിതകളാണ് എഴുതാറു....
}
---------------------------------------------------------------------------------------------------

വാല്‍ക്കഷണം : മുല്ല പൂമ്പൊടി ഏറ്റു കിടന്ന കല്ലിനെ പോലെ ആയ ഞാന്‍ , മണം എന്ന വാക്കിനു പകരം മറ്റു ചില വാക്കുകള്‍ നിര്‍ദേശിച്ചു.. { കൊറച്ചു കൂടി ഭംഗി ഒണ്ടെന്നു എനിക്ക് തോന്നിയത്.. !? }

വെറുതെ പച്ച തെറി കേള്‍ക്കുകയായിരുന്നു പരിണിതഫലം ....


അറിയിപ്പ് : അടുത്ത പോസ്റ്റും ഒരു കവിതാ ആസ്വാദനം തന്നെ ആണ് .. സ്ത്രീകളുടെ വിഭാഗത്തില്‍ നിന്നു ആണ്... (ആലപിച്ചത്: ഷീന അമേരിക്ക )





കാക്ക ....

കാക്ക എന്നത് കൊണ്ട് കറുത്ത നിറമുള്ള ഒരിനം പക്ഷി യെ തന്നെയാണ് ഉദ്ദേശിച്ചത്...
എങ്ങനെ പറയാന്‍ കാരണമുണ്ട് ഹോസ്റ്റല്‍ മെസ്സിലെ കാക്ക , അക്കൌണ്ടന്റ് ആയ കാക്ക , അങ്ങനെ പരിചയമുള്ള മനുഷ്യ കാക്കകള്‍ ഒത്തിരി ഉള്ള സ്ഥലമാണ്‌ കരിക്കോട് ... അവരെ പറ്റി പരദൂഷണം ഒന്നും പറയാന്‍ പോകുവല്ല എന്ന് പറഞ്ഞന്നേ ഒള്ളു......

ഈ കഥയില്‍ പ്രധാന കഥാപാത്രങ്ങള്‍ മൂന്നു പേര് ആണ് ...

തോമാച്ചന്‍ ( വില്ലന്‍ റോള്‍ ).....

ഒരു ആറടിക്ക് അടുത്ത് പൊക്കം എന്പതു കിലോ തൂക്കം, നോട്ടം കണ്ടാല്‍ തന്നെ പേടിക്കും, ആര്‍ക്കും പേടിയാകും ( ഈ വിശേഷണം ഒക്കെ തോമാച്ചന്‍ വാ തുറക്കുന്നത് വരെയേ ഉള്ളു) ...
കുട്ടികളുടെ പോലത്തെ ആ മനസ്സിന് വലിയ ശരീരം ഒരു ബാധ്യത ആയിരുന്നു .

കാക്ക.... ( യുവ നായകന്‍ )

റോബോ (നായകനായ കാക്കയുടെ സഹായി, സുഹൃത്ത്‌..)


അപ്പോള്‍ നേരെ കഥയിലേക്ക്‌ കടക്കാം...

കാക്കയുടെ സുഹൃത്തായ റോബോ കരിക്കോട് ടൌണ്‍ മുഴുവനും അലഞ്ഞു കളക്ഷന്‍ (പെണ്‍കുട്ടികളുടെ എണ്ണം ) ഒക്കെ എടുത്തു INH ലേക്ക് നടക്കുകയായിരുന്നു ... മെസ്സ് നു അടുത്ത് എത്തിയപ്പോള്‍ ആണ് പോച്ചക്കുള്ളില്‍ പതുങ്ങി ഇരിക്കുന്ന നായകനെ റോബോ കണ്ടത്.. പുള്ളി യാതൊരു ഉന്മേഷവും ഇല്ലാതെ വെറുതെ ഇരിക്കുന്നു..




മേനക ഗാന്ധി കഴിഞ്ഞാല്‍ അടുത്ത മൃഗ സ്നേഹിയായ റോബോ അടുത്ത് കൂടി വിവരം അന്വേഷിച്ചു... അപ്പോഴാണ് അറിഞ്ഞത് കാക്ക ആശാന്‍ വിഷം അടിച്ചു കിറുങ്ങി ഇരിക്കുകയാണെന്ന്... എന്റെ കൂടെ പോരുന്നോ എന്ന് അവന്‍ ചോദിച്ചു..

കാക്കയ്ക്ക് വിരോധം ഒന്നും ഇല്ലായിരുന്നെങ്കിലും .... ഈ റോബോ എന്നവനെ വിശ്വസിക്കാന്‍ കൊള്ളാമോ എന്ന് രണ്ടു പ്രാവശ്യം കൊത്തി നോക്കി ഉറപ്പു വരുത്തിയിട്ടാ കൂടെ പോയത് ..

എന്താണെങ്കിലും INH ലെ പുതിയ അതിഥിയെ അന്തേവാസികള്‍ സ്നേഹത്തോടെ സ്വാഗതം ചെയ്തു..... അതിഥി ഒരു കാക്ക ആയിപ്പോയത് കൊണ്ട് മാത്രം ആണ് പാവം റോബോയ്ക്ക്
അതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ട വരാതിരുന്നത്... വല്ല മനുഷ്യ കൊച്ചു ആരുന്നെങ്കില്‍അന്തേവാസികള്‍ അവനെക്കൊണ്ട്‌ DNA ടെസ്റ്റ്‌ നടത്തിച്ചേനെ..

എല്ലാവരും വന്നു ആശാനെ കണ്ടു ഫോട്ടോ ഒക്കെ എടുത്തു കൊണ്ട് പോയ്‌. ..


അപ്പോഴാണ് കാക്ക ആശാന് കിടക്കാന്‍ കൂടില്ലല്ലോ എന്ന് ആലോചിച്ചത് .. ഉടനെ തന്നെ പരിഹാരമായി ... തോമാച്ചന്റെ റൂമിന് അടുത്ത് തന്നെ വരാന്തയില്‍ ഒരു മൂട്ട കട്ടില്‍ ( മൂട്ട ഉള്ളത് കാരണം കിടക്കാന്‍ കൊള്ളില്ലാത്ത കട്ടില്‍ )കിടപ്പുണ്ട് അത് കാക്കയ്ക്ക് കൊടുത്തു അവന്‍ അതില്‍ കയറി അനങ്ങാതെ ഒറ്റ ഇരിപ്പ്..

{ ഒരു ടി പ്രഫഷണല്‍ ന്റെ എല്ലാ മാനരിസവും കാക്കക്കുണ്ടായിരുന്നു..}

അങ്ങനെ ഇരിക്കുമ്പോഴാണ് തോമാച്ചന്‍ രംഗപ്രവേശം ചെയ്യുന്നത്....

തോമാച്ചന്‍: ഡാ.. ഈ കാക്ക ഏതാടാ ...
റോബോ: മെസ്സ് ന്റെ അടുത്ത് നിന്ന് കൂടെ പോന്നതാ...
തോമാച്ചന്‍ : വേറെ ഒരു പണിയും ഇല്ല അല്ലെ..

ആ വാചകത്തില്‍ ഒരു ദുഷ്ടയായ അമ്മായി അമ്മയുടെ ടോണ്‍ ഒണ്ടായിരുന്നു.

കാക്കയുടെ മെനു റോബോ നന്നായി നോക്കിയിരുന്നു.
ചിക്കന്‍ ബിരിയാണി,മസാല ദോശ, പുട്ട് .. അങ്ങനെ മെസ്സിലെ മെനു കാക്കയുടെ മെനു... വിഷം അടിച്ചതിന്റെ വിഷമത്തില്‍ അവന്‍ പത്തു കാക്ക തിന്നുന്ന തീറ്റ തിന്നുമായിരുന്നു.

അങ്ങനെ രണ്ടാമത്തെ ദിവസം ചിക്കന്‍ ബിരിയാണി തിന്നപ്പോള്‍ വില്ലന്‍ വീണ്ടും വന്നു ...

തോമാച്ചന്‍: ഡാ.. ഈ കാക്ക എന്നതാ തിന്നുന്നെ..
റോബോ: ചിക്കന്‍ ബിരിയാണി...
തോമാച്ചന്‍: ഓഹോ ... കൊറച്ചു ഐസ് ക്രീം കൂടി മേടിച്ചു കൊടുക്കെടാ....

( തോമാച്ചന്‍ വിടാന്‍ ഭാവം ഇല്ല...)

ടാ... ഒരു വര്ഷം നമ്മള്‍ കൂടെ പഠിച്ചിട്ടും നീ സ്നേഹത്തോടെ ഒരു കടല മുട്ടായി പോലും മേടിച്ചു തന്നിട്ടില്ലല്ലോ.. ( തോമാച്ചന്റെ സെന്റി പുറത്തു വന്നു.. )..

റോബോ: നീ മുട്ട ഇടുകയും പറക്കുകയും ചെയ്യുകേലല്ലോ..

തോമാച്ചന്‍ : ഇമ്മാതിരി തമാശ ഒണ്ടേല്‍ കയ്യില്‍ തന്നെ വച്ചേരെ കേട്ടോടാ *#$@..




പിന്നെ മൂന്ന് പേരും അവരവരുടെ റൂമിലേക്ക്‌ പോയി.

ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തോമാച്ചന്‍ അട്ടഹസിക്കുന്നു......

ടാ.. ഡാ. ... ഡാ.... റോബോ.... ഏഏഏ.... @#*&@*...

ദൈവമേ തോമാച്ചനെ കറന്റ്‌ അടിച്ചോ എന്ന് വിചാരിച്ചു റോബോ ഓടി വന്നപ്പോള്‍ കാക്ക തോമാച്ചന്റെ മുറിയില്‍ നിന്ന് നടന്നു പോകുന്നു...

റോബോ: എന്നതാടാ തോമാച്ചാ കാറുന്നെ...?

തോമാച്ചന്‍ : നിന്റെ കാക്ക എന്റെ റൂമില്‍ തൂറ്റി.. ( ജഗദീഷ് സ്റ്റൈല്‍ )
എന്നിട്ട് കാക്കയെ ഒരു നാലു തെറി വിളിച്ചു... &$#@

കാക്കക്കുണ്ടോ വല്ല കൂസലും..

റോബോ : റൂം കണ്ടാല്‍ ആര്‍കും അത് തോന്നും കേട്ടോ (ജീവന്‍ പണയം വച്ചാണ് അത് പറഞ്ഞത് )....

തോമാച്ചന്‍ : പോരാത്തതിന് അവന്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്റെ യു പി എസ് ന്റെ ബള്‍ബില്‍ കൊത്തി പറിക്കുന്നു.(രണ്ടാമത്തെ പരാതി..)...

ഒന്ന് രണ്ടു പ്രാവശ്യം ഞാന്‍ ക്ഷമിച്ചു ...
ഇതിനു വല്ല വയറ്റിളക്കവും ഒണ്ടോ..? ( തോമ്മാച്ചന്‍ വീണ്ടും ചൂടാകുന്നു...)
ചുമ്മാ നടന്നു വരുന്നു ,കേറി പരിപാടി നടത്തുന്നു തിരിച്ചു പോകുന്ന വഴി യു പി എസ് ന്റെ ബള്‍ബില്‍ കൊത്തുന്നു..

{ കാക്ക പോയിട്ട് ഒട്ടകപക്ഷി കൊത്തിയാല്‍ പോലും ആ ബള്‍ബ്‌നു ഒന്നും പറ്റുകേല...}

അപ്പോഴാണ് അതിഥി താരം വരുന്നത് ... അപ്പച്ചന്‍ എന്നാ കൊച്ചമ്മിണി..

റോബോ യെ സപ്പോര്‍ട്ട് ചെയ്തോണ്ട് തോമാച്ചനോട്.. എടാ ആ പാവം കാക്ക ഒന്ന് കേറി തൂറിയാല്‍ നിന്‍റെ റൂം ഇടിഞ്ഞു പോകുമോ..
എന്നിട്ട് തിരിഞ്ഞു കാക്കയോടയിട്ടു പറഞ്ഞു .. നീ കേറി ഇഷ്ടം പോലെ ചെയ്തോടാ ചക്കരെ.

കാക്കയോടുള്ള ഇഷ്ടം കൊണ്ടല്ല അവന്‍ അത് പറഞ്ഞത്... റോബോയെ നാല് തെറി കേള്‍പ്പിക്കുക.. തോമാച്ചനെ കൊണ്ട് റൂം കഴുകിക്കുക.. ഈ മാതിരി വിനോദങ്ങള്‍ ഒക്കെ കാണാന്‍ വേണ്ടി ആണ്...

തോമാച്ചന്‍ .. കൊച്ചമ്മിണി യോട് : " നീ എന്നാല്‍ ഇന്ന് തിണ്ണയില്‍ കിടന്ന മതിയെട തെണ്ടി.... "...

കൊച്ചമ്മിണി : അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ തോമാച്ചാ... തോമാച്ചാ,...

( കൊച്ചമ്മിണി യും വല്ല്യ അമ്മിണിയും കൂടി ഒരുമിച്ചാ താമസം )


"നിന്‍റെ കാക്കയെ ഞാന്‍ കാണിച്ചു കൊടുക്കാം എന്ന് റോബോയോടും പറഞ്ഞു.. "



എന്താണേലും പിറ്റേന്ന് ( മൂന്നാം ദിവസം ) രാവിലെ "കാക്ക മരിച്ചു പോയ്‌" എന്ന് പറഞ്ഞു പുലി ആണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത്.......

അന്ന് പാവം തോമാച്ചന്‍ കൊറേ കരഞ്ഞു......

--------------------------------------------------------------------------------------------------

കാക്കയുടെ പാവന സ്മരണയ്ക്കായ് ഓര്‍കുടില്‍ ഒരു കമ്മ്യൂണിറ്റി യും, കൊറേ ഫോട്ടോ കളും ഇപ്പോഴും ഒണ്ടു.. ഫോട്ടോ ഉടനെ അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌..




--------------------------------------------------------------------------------------------------