Friday, February 12, 2010

കുരുക്ഷേത്ര യുദ്ധം..

ക്ഷമാപണം : മമ്മൂട്ടി ,മോഹന്‍ലാല്‍ പിന്നെ ഇവരുടെ എല്ലാ ഫാന്‍സ്‌ നോടും....

കുരുക്ഷേത്രയുദ്ധം എന്നാ പേര് ഈ ബ്ലോഗിന് ചേര്‍ന്നത്‌ ആണെന്ന് എനിക്ക് തോന്നുന്നില്ല... കാരണം കുരുക്ഷേത്ര ഭൂമിയില്‍ അമ്പും വില്ലും കൊണ്ട് ഉള്ള യുദ്ധം ആയിരുന്നു.. അല്ലാതെ വില്ലാളിവീരന്‍ ആയ അര്‍ജുനന്‍ ഒന്നും കൌരവരുടെ "തന്തക്കു" വിളിക്കുകയോ, ചെവി പൊട്ടുന്ന പച്ച തെറി പറയുകയോ ചെയ്തിട്ടില്ല.....



പക്ഷെ ഈ ബ്ലോഗിനു കുരുക്ഷേത്ര യുദ്ധവുമായി ഒരു വിദൂരസാമ്യം ഉണ്ട്..
കാരണം കുരുക്ഷേത്രത്തില്‍ ഒരു വശത്ത് വമ്പന്‍ ആള്‍കൂട്ടവും മറുവശത്ത് കുറച്ചുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ( പാണ്ഡവന്മാര്‍ ആകെ വിരലില്‍ എണ്ണാന്‍ അല്ലെ ഒള്ളു..) ,

ഇത് പോലെ തന്നെയാണ് ഐ എന്‍ എച് എന്ന ഹോസ്റലിലെ
മമ്മൂട്ടി vs മോഹന്‍ലാല്‍ ഫാന്‍സിന്റെ എണ്ണം..

ജമ്മ,ഹിമേഷ് എന്നിവര്‍ ഒഴികെ ബാക്കി എല്ലാവരും മമ്മൂട്ടി ഫാന്‍സ്‌ ആണ്..
{ ഞങ്ങള്‍ എല്ലാം കള്ള ഫാന്‍സ്‌ ആണ് , ജമ്മയും ഹിമെഷും മോഹന്‍ലാല്‍ ഫാന്‍ ആയതു കൊണ്ട് മിച്ചം ഉള്ളവരെല്ലാം മമ്മൂട്ടി ഫാന്‍സ്‌ ആയതാ..}

( ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ എംപ്ലോയീസ് ന്റെ കാര്യവും അങ്ങനെ തന്നെ ആണ്.. മൂന്നില്‍ രണ്ടു ഭാഗം ജോലിക്കാര്‍ മമ്മൂട്ടി ഫാന്‍സ്‌ ആണ് (ഞാനും , സഹദ് ).. ഒരേ ഒരു മോഹന്‍ലാല്‍ ഫാന്‍ രാഗേഷ് "കട്ട" ഫാനും ആണ്.. : ആകെ മൂന്നു പേരെ കമ്പനി ഇല്‍ ഒള്ളു.. )..

ക്ഷമിക്കണം ,വീണ്ടും കഥയിലേക്ക് വരാം....

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു... പന്ത്രണ്ടു മണിക്ക് ക്ലാസ് കഴിഞ്ഞു മെസ്സ് ഹാളിലേക്ക് പോയ്‌, അആഹഹ .. അട പ്രഥമന്‍ ഒക്കെ കൂട്ടിയുള്ള കിടിലന്‍ സദ്യ.. "വാടകയ്കെടുത്ത വയറുമായി" (കടപ്പാട് : ഇന്നസെന്റ് ) ഞങ്ങള്‍ പൊരുതി...

ഇനി രണ്ടു മണിക്കേ ക്ലാസ് ഒള്ളു, ' ഇനി വിശ്രമിച്ചേക്കാം' എന്ന് കരുതി ജമ്മയുടെ റൂമിലേക്ക്‌ വെറുതെ പോയ്‌ ..

ജമ്മയും , ഹിമെഷും അവിടെ മോഹന്‍ലാല്‍ ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റ് ലൂടെ " ലാലേട്ടന്‍ കീ ജയ്‌ .. " എന്ന് കമന്റ്‌ എഴുതുകയാണ് .. പോച്ച എവിടെയോ പോകാന്‍ ഡ്രസ്സ്‌ മാറുന്നതിന്റെ ഭാഗമായി പാടത്ത് കൊക്ക് നില്കുന്നത് പോലെ ഒറ്റക്കാലില്‍ നില്കുന്നു.. അപ്പോഴേക്കും കൊറച്ചു പേര്‍ കൂടി ഭക്ഷണമൊക്കെ കഴിഞ്ഞു എത്തി..

അപ്പോള്‍ ജമ്മയെ പ്രകോപിപ്പിക്കാനായി ഞങ്ങള്‍( മമ്മൂട്ടി ഫാന്‍സ്‌ ) വെറുതെ പറഞ്ഞു...

" ഡാ.. ഒള്ള തടിയന്മാര്‍ക്ക് എല്ലാം കമന്റ്‌ എഴുതുകയാണോ..? എന്നാല്‍ നമ്മുടെ "തീറ്ററപ്പായിക്ക്" ആദ്യം എഴുതു.. ഹി, ഹി ,ഹി,.. "

അത് അവന്മാര്‍ക്ക് പിടിച്ചില്ല..

" ഒന്ന് പോടാ അവിടുന്ന്.. നീ ഹലോ യില്‍ കണ്ടില്ലേ മോഹന്‍ലാല്‍ തടിയൊക്കെ കൊറച്ചു വന്നത്....."

" അതിനകത്ത് തടിയല്ലടാ , ബുദ്ധിയാ കുറച്ചിരിക്കുന്നത് .. എന്തൊരു മണ്ടന്‍ പടം.?"

" എന്നതാണേലും തുറുപ്പു ഗുലാനെക്കാലും ഭേദമാ ..." എന്ന് ഹിമേഷ്

അത് മമ്മൂട്ടി ഫാന്‍സ്‌നു ക്ഷീണം ആയെങ്കിലും പുറത്തു കാണിച്ചില്ല..

" അത് ശരിയാ.. ഇപ്രാവശ്യത്തെ ഒസ്കാര്‍നു "ഹലോ " ആണ് നോമിനെറ്റ്‌ ചെയ്തിരിക്കുന്നെ.." ഞങ്ങള്‍ തിരിച്ചടിച്ചു..

"അങ്ങനെ ആണേല്‍ ആ കൂട്ടത്തില്‍ ദുബായ് , പ്രജാപതി, പോത്തന്‍ വാവ എന്നതും കൂടെ വിട്ടേരെ " : ഹോ അവന്മാര്‍ മയമില്ലാതെ ആക്രമിച്ചു..

{ജമ്മയും ഹിമെഷും ഇരിക്കുന്ന കസേരയില്‍ നിന്നും എണീറ്റ്‌ മമ്മൂട്ടി പക്ഷത്തിനു അഭിമുഖമായി നിന്നു...}

വിട്ടു കൊടുക്കാന്‍ പറ്റുമോ മമ്മൂട്ടി ഫാന്‍സ്‌ ചില്ലറക്കാരല്ലല്ലോ..?

" അതിലും നല്ലത് താണ്ഡവം, വാമനപുരം ബസ്‌ റൂട്ട് , പ്രജ, ഉടയോന്‍ ,ഒന്നാമന്‍ , കോളേജു കുമാരന്‍ ,അലിഭായ് ഇതെല്ലം കൂടെ വിടുന്നതാ.... അല്ലെ.. ഹി ഹി ഹി "

എന്താണേലും ഞങ്ങള്‍ ഈ ഡയലോഗില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ നു ജയിച്ചു നില്‍ക്കുകയാണ്...

അപ്പോഴാണ്‌ അപ്പുറത്ത് നിന്നു ബ്രഹ്മാസ്ത്രം വരുന്നത് .. പറഞ്ഞത് പോച്ച ആണ്..
പോച്ച ഇത്രയും നേരം ഇതിലൊന്നും ഇടപെടാതെ ഡ്രസ്സ്‌ മാറുകയായിരുന്നു.ആദ്യ വാചകം ആണ്..

" അതിനു മമ്മൂട്ടി ഉടെ പിതാവ് അല്ലല്ലോ അവിടെ ഇരിക്കുന്നത്.. " ( പിതാവ് എന്ന വാക്ക് തമിഴില്‍ ആണ് പറഞ്ഞത്.. )

എല്ലാവരും ഞെട്ടി..!
" മെഗാസ്റ്റാര്‍ ന്റെ അച്ഛന് വിളിക്കുന്നോ...?"

സംഗതി കളം മാറി.. അലമ്പാകാന്‍ പോകുന്ന സൂചന കിട്ടി.... " ഇനി പിടിച്ചാല്‍ കിട്ടുകേല എല്ലാവര്‍ക്കും അറിയാം "

(ഞാന്‍ വീട്ടില്‍ പോകുന്നു ... കഥ തിങ്കളാഴ്ച തുടരും..)