Thursday, April 28, 2011

INH ആംബുലന്‍സ് സര്‍വീസ് ..

അസുഖങ്ങളാല്‍ വിഷമിക്കുന്നവരെ സഹായിക്കുക എന്നത് പരമമായ പുണ്യമായി കരുതുന്ന ചിലര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു.. അതില്‍ എന്നും മുന്‍പന്തിയില്‍ തന്നെ നിന്ന ഒത്തിരി ആള്കാരില്‍ രണ്ടു പേര് ആണ് റോബോ,അപ്പച്ചന്‍...

അപ്പച്ചന്റെയും റോബോയുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ സഹായ മനോഭാവം പ്രകടിപ്പിച്ചു കൊണ്ടാണ്...


രാവിലെ തോമാച്ചനെയും പോച്ചയെയും അടിമുടി ഒന്ന് നോക്കിയതിനു ശേഷം ഇങ്ങനെ പറയും , "തോമാച്ചാ.... പനിഒന്നും ഇല്ലല്ലോ അല്ലെ... ? ,





പോച്ചേ...... വയര്‍ ഒക്കെ ഓക്കേ അല്ലെ....? എന്തെങ്കിലും വിഷമം തോന്നിയാല്‍ പറയണേ.."




ചോദ്യം മാത്രം അല്ല ടയര്‍ നു കാറ്റു കുറഞ്ഞോ എന്ന് ഡ്രൈവര്‍മാര്‍ നോക്കുന്നത് പോലെ പതിയെ രണ്ടു കൊട്ടും , പാസ്സാക്കി പോരും... (തോമാച്ചനെ കൊട്ടിയാല്‍ റിസ്ക്‌ ആണ് ... )



ഇത് വെറും ഒരു തമാശ അല്ല ... വളരെ അര്‍ത്ഥമുള്ള ഒരു പ്രവൃത്തി ആണ്.. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൂട്ട് നില്‍കാന്‍ആയി വരാന്‍ എന്നെ മാത്രമേ വിളികാവൂഎന്ന ഒരു അപേക്ഷ ആണ്.....


ആദ്യം വരുന്ന ആള്‍ ബുക്ക് ചെയ്താല്‍ രണ്ടാമന് രക്ഷ ഇല്ല ... തോമാച്ചന്‍ സ്വന്തം റൂം മേറ്റ്‌ ആയതു കൊണ്ട് അപ്പച്ചന്‍ തനിയെ പല പ്രാവശ്യം കൂട്ട് പോയിട്ടുണ്ട്......


പക്ഷെ അസുഖം കൂടുന്നത് അനുസരിച്ച് കൂട്ട് വരുന്ന ആളുകളുടെ എണ്ണം കൂടുതലായിരിക്കും...


ഒരാളുടെ കൂടെ ആശുപത്രിയില്‍ പോകാന്‍ ഇത്ര താത്പര്യം എന്തിരിക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് ഇത്തിരി ആകാംക്ഷ കാണും....!


അതിനു ഒത്തിരി കാരണങ്ങള്‍ ഉണ്ട് ....

ഒന്നാമതായി ക്ലാസ്സില്‍ പോകണ്ട , ന്യായമായ ഒരു ലീവ് നു ഉള്ള കാരണം ആണല്ലോ.?

പിന്നെ സുഖമായി വണ്ടി പിടിച്ചു കൊല്ലം വരെ കാറ്റൊക്കെ കൊണ്ട് പോകാം..



ആശുപത്രിയിലെ എല്ലാ കാണാന്‍ കൊള്ളാവുന്ന നേഴ്സ്മാരെയും , രോഗികളെയും ,സന്ദര്‍ശകരെയും മാത്രമല്ല ആശുപത്രിയുടെ മുന്നില്‍ പോകുന്നവരെയും കൂടി വായില്‍ നോക്കാം........


കൊണ്ട് പോകുന്നവനെ അഡ്മിറ്റ്‌ ചെയ്താല്‍ കാണാന്‍ വരുന്നവര്‍ കൊണ്ടുവരുന്ന ആപ്പിള്‍ ,മുന്തിരി, മുതലായ എല്ലാ സാധനങ്ങളും രോഗി എന്ന് പറയുന്ന ആള്‍ക് ഒരെണ്ണം പോലും കൊടുക്കാതെ തിന്നാം....




പിന്നെ രാത്രിയില്‍ ഒരു ചേഞ്ച്‌ നു ഹോസ്പിറ്റലില്‍ കിടന്നു ഉറങ്ങാമല്ലോ,.. പക്ഷെ ഉറക്കം വരുന്നത്‌ വരെ ശബ്ദം വക്കണം/ ചിരിക്കണം എന്ന് നിര്‍ബന്ധമാണ്‌.... ഇതിനിടക്ക്‌ നമ്മള്‍ ഉണ്ടാക്കുന്നതും ബാക്കി ഉള്ളവര്‍ ഉണ്ടാക്കുനതുമായ എല്ലാ തമാശകളും ആസ്വദിക്കുകയും ചെയ്യാം...



തോമാച്ചന്റെ പനി , പോച്ചയുടെ വയര്‍ ഇത് രണ്ടുമായിരുന്നു എല്ലാവരുടെയും പ്രധാന ആശ്രയം...




അങ്ങനെ ഇരിക്കെ ഒരു ദിവസം.. ദിവസം തീരെ ഓര്മ ഇല്ല , പക്ഷെ അന്ന് മെസ്സില്‍ പുട്ട് ആയിരുന്നു രാവിലെ കഴിക്കാന്‍... ഭക്ഷണം ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു വരുന്ന റോബോയെ അപ്പച്ചന്‍ തടഞ്ഞു നിര്‍ത്തി....




"എടാ റോബോ .. ലോട്ടറി .. ലോട്ടറി... തോമാച്ചന്‍ പനി പിടിച്ചു കിടപ്പാടാ ... "




തന്നെ തീരെ പരിഗണിക്കാതെ അപ്പച്ചന്‍ ഇത് വിളിച്ചു പറയുന്നത് കേട്ടിട്ടാകണം , പശ്ചാത്തലത്തില്‍ തോമാച്ചന്റെ തെറി മുഴങ്ങുന്നുണ്ടായിരുന്നു... #$%&@*@*

"ശോ .. നിന്റെ കാര്യം രക്ഷപെട്ടല്ലോ ... ഞാന്‍ ഇനി ആരെ പിടിക്കും?" റോബോ വര്‍ധിച്ച നിരാശയോടെ പറഞ്ഞു..


"അതൊന്നും സാരമില്ല നമ്മുടെ തോമാച്ചനല്ലേ.. നീ പോയ്‌ ഡ്രസ്സ്‌ ഇട്ടു വാ ... കൊണ്ടുപോകാം... "


രണ്ടു പേരും വളരെ വേഗത്തില്‍ തേച്ചു മടക്കിയ ഡ്രസ്സ്‌ ഒക്കെ ഇട്ടു റെഡി ആയി.. തോമാച്ചനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കാരണം അപ്പച്ചന്‍ തോമാച്ചന്റെ ഡ്രസ്സ്‌ തന്നെ ആണ് ഇട്ടതു..



അവിടം മുതല്‍ ആണ് സംഗതികള്‍ കോമഡി ആകാന്‍ തുടങ്ങിയത്...







തോമാച്ചന്‍ അവിടെ കിടന്ന ഒരു വലിയ സ്വെട്ടെര്‍ പോലുള്ള ബനിയന്‍ (ചിത്രത്തില്‍ കാണുന്നതുപോലെ) എടുത്തിട്ട്പാന്റ്സ് തപ്പിയപ്പോള്‍ ഒന്നും കിട്ടിയില്ല...

















ആകെ കിട്ടിയത് ഗിഫ്റ്റ് പേപ്പര്‍ പോലെ കളര്‍ ഫുള്‍ ആയ രണ്ടു മുണ്ട് മാത്രം .. ഒന്ന് പച്ച ,മാറ്റത് ചുവപ്പ്... ലുങ്കി ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല പ്ലാസ്റ്റിക്‌ ഷീറ പോലെ ആണ് ഇരിക്കുന്നത്.. നടക്കുമ്പോള്‍ പോലും കിരും ,കിരും ... എന്ന് ശബ്ദം കേള്‍ക്കും.. കൂടുതല്‍ ആലോചിക്കാതെ തോമാച്ചന്‍ കടും ചുവപ്പ് തന്നെ എടുത്തു ... ഞങ്ങള്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നില്‍കുകയാണ്‌.. അപ്പുറത്തെ റൂമില്‍ എങ്ങാനു കിടക്കുന്ന പാന്റ്സ് എടുക്കാന്‍ പോവുകയായിരിക്കും എന്നാണ് രണ്ടു പേരും വിചാരിച്ചിരിക്കുന്നത് ... പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് തോമാച്ചന്‍ അതേ കോലത്തില്‍ വരാന്തയില്‍ ഇറങ്ങി നിന്നു...

ഞങ്ങള്‍ തോമാച്ചന്‍ മാന്യനായി വരുന്നതും നോക്കി മുറിക്കുള്ളില്‍ കാത്തിരുന്നു...

അതിനിടക്ക് അപ്പച്ചന്‍, തോമാച്ചന് അനാവശ്യവും സാധാരണ മനുഷ്യര്‍ക്ക്‌ അത്യാവശ്യവും, ആയ ചില സാധനസാമഗ്രികള്‍ ഒരു ബാഗ് നിറയെ എടുത്തിരുന്നു..


കുറച്ചു നേരം കഴിഞ്ഞ്, ക്ഷമ നശിച്ച തോമാച്ചന്‍ കാടിളക്കി വരുന്ന ആനയ പോലെ മുറിക്കുള്ളില്‍ വന്നു....

" ആരുടെ എന്ത് നോക്കിയിരിക്കുകയാണടാ '$@*@&#@*' മക്കളെ... (what are you doing friend / എന്തു ചെയ്യുന്നു സഹോദരാ എന്നാണ് വിശാലമായ പരിഭാഷ) "

ആ ഒരു ഉത്സാഹം കാണേണ്ട താമസം, ഞങ്ങള്‍ ചാടി ഇറങ്ങി...

പക്ഷേ ..
അരയ്ക്കു മുകളിലും താഴെയുമായി നൂറ്റാണ്ടുകളുടെ അന്തരം ഉള്ള ഫാഷനില് ‍വസ്ത്രങ്ങളണിഞ്ഞ് നില്‍ക്കുന്ന തോമാച്ചന കണ്ടു ഞങ്ങള്‍ അന്തം വിട്ടു നിന്നു...

--------- 15-july-2011-------

വിശ്വസിക്കാന്‍ പ്രയാസമുള്ള എന്തോ കാഴ്ച കണ്ടിട്ടെന്നോണം രണ്ടു പേരും ഒരുമിച്ചു വിളിച്ചു.. "തോമാച്ചാ ..... എന്നാ ഒരു വേഷമാടെ ഇത്..?"

"ഇതിനെന്താ ഒരു പ്രശ്നം .. നമ്മള്‍ പെണ്ണ് കാണാന്‍ ഒന്നുമല്ലല്ലോ പോകുന്നത്..?" എന്ന് പുരികം വളച്ചു തോമാച്ചന്റെ മറുചോദ്യം ....

എന്താ ഇങ്ങനെ സിമ്പിള്‍ ആയി ഡ്രസ്സ്‌ ചെയ്ത ആണുങ്ങളെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ..! എന്നുള്ള ഭാവമാണ് അപ്പോള്‍ തോമാച്ചന്റെ മുഖത്ത്..

"എനിക്ക് പനിയാ, ആശുപത്രില്‍ പോകാനാ നിക്കുന്നത് മക്കളെ .." തോമാച്ചന്‍ അങ്ങനെ വ്യംഗ്യമായി ഒരു തെറി പോലെ പറഞ്ഞു...
അതിനു ശേഷം ചെരുപ്പകുളുടെ ഒരു കൂട്ടത്തില്‍ നിന്നും ഒരു ജോഡി ഷൂസ് കണ്ടെത്തി തൂത്ത് മിനുക്കി എടുത്തണിഞ്ഞു.. (അതിന്റെ കുറവുകൂടിയെ ഉണ്ടായിരുന്നുള്ളൂ ..)

"തോമാച്ചാ ഇതെന്തൊരു കൊമ്ബിനഷന്‍..! ഹലുവയും മത്തിക്കറിയും പോലെ ഇരിക്കുന്നു.. ദൈവമേ പനി വന്നാല്‍ മനുഷ്യന് ബുദ്ധിയും പോകുമോ.."

"ബുദ്ധി അല്ലെടാ @#$@#$%^&.... പോയത്.. " തോമാച്ചന്‍ ഫോമിലായി..

" അപ്പച്ചാ അവന്‍ മുണ്ടാ ഉടുത്തിരിക്കുന്നത് കൂടുതല്‍ തര്‍ക്കിച്ചാല്‍ നമുക്കാ നഷ്ടം.. " റോബോ പറഞ്ഞു..

"എന്നാ പോയേക്കാം ഇനി നിന്നാല്‍ നമ്മള്‍ ആശുപത്രില്‍ പോകേണ്ടി വരും.. അപ്പച്ചനും പറഞ്ഞു.."

ഹോസ്റ്റലില്‍ നിന്ന് മെസ്സ് വഴി കരിക്കൊടിനാണ് നടക്കുന്നത് ബസ്‌-സ്റ്റോപ്പ്‌ ഇലേക്ക്..
മെസ്സ് നു അടുത്ത് എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തരുന്ന ബദര്‍ഇക്ക നില്‍ക്കുന്നു.. തമാശ എന്ന് പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നര തമാശ അടിക്കുന്ന ആളാണ് ബദരുക്ക.. സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ "എന്നെ വിടോ.. എന്നെ വിടോ.. " എന്ന് കരഞ്ഞാല്‍ പോലും ബദരിക്ക വിടില്ല അത് മനസിലാക്കി തോമാച്ചന്‍ മൈന്‍ഡ് ചെയ്യാതെ പോവുകയാണ്..

എങ്ങോട്ടാ? മീന്‍ മേടിക്കാന്‍ പോവാണോ.. ബദര്‍ഇക്ക കാര്യമായി ചോദിച്ചു..

"അല്ല ഞങ്ങള്‍ ഹോസ്പിടല്‍ ഇല്‍ പോവാ.." അപ്പച്ചന്റെ മറുപടി ..
"നിങ്ങള്ലോടല്ല തോമസിനോടാ ചോദിച്ചത്.." ബദര്‍ ഇക്ക തിരുത്തി..
അതിനു മറുപടിയായി തോമാച്ചന്‍ തിരിഞ്ഞു ബദരിക്കയെ ഒന്ന് രൂക്ഷായി നോക്കി കടന്നു പോയ്‌..

ഞങ്ങള്‍ നടന്നു ഒപ്പം എത്തിയപ്പോള്‍ തോമാച്ചന്‍ പറഞ്ഞു "അയാളുടെ ഒരു ചളു.. ഒരു രക്ഷയുമില്ലാ ..."അതിലെന്നതാ ചളു എന്നത് മാത്രം മനസിലായില്ല.. (സത്യത്തിന്റെ മുഖം വികൃതമാണ് എന്ന് പറയുന്നതില്‍ കാര്യമുണ്ട്..) ..

അങ്ങനെ ഞങ്ങളുടെ ജാഥ ട്രസ്റ്റ്‌ ഹോസ്റ്റല്‍ കോമ്പൌണ്ട് കടന്നു മെയിന്‍ റോഡില്‍ കയറി..

വെറുതെ പോകണ്ടല്ലോ നേരം പോക്കാകട്ടെ എന്ന് കരുതി തോമാച്ചനെ ചൊരിഞ്ഞു കൊണ്ടാണ് രണ്ടു പേരുടെയും നടപ്പ്..

അപ്പച്ചന്‍: "നടപ്പ് കണ്ടോ.. കൈലിയും കോട്ടുമൊക്കെ ഇട്ടു , വല്യ പ്രമാണിയാ..
"റോബോ:" ഷൂസ് നീ കണ്ടില്ലേ..?"
അപ്പച്ചന്‍: "ഹോ .. ഷൂസും ഒണ്ടല്ലോ.."
റോബോ: "തടിയും വണ്ണവും ഒന്ടെങ്കിലും കുട്ടികളുടെ മനസാ.. ആടി ആടി ഉള്ള നടപ്പ് കണ്ടാല്‍ അറിയാം.."
അപ്പച്ചന്‍:"ഒരു ടൈ ഉം കൂളിംഗ് ഗ്ലാസും കൂടി വേണ്ടി ഇരുന്നു.. "
റോബോ: "പൊന്നിന്‍ കുടത്തിനു പൊട്ടു വേണോ.. ഇത് തന്നെ ധാരാളം.."

ക്ഷമയുടെ പര്യായം ആയി മാറിയ തോമാച്ചന്‍ ഇതെല്ലം കേട്ട് മിണ്ടാതെ നടപ്പാണ്..ഏതു നേരത്താണോ രണ്ടിനേം വിളിക്കാന്‍ തോന്നിയത് എന്നു മനസ്സില്‍ പറയുന്നും കാണും..
അങ്ങനെ ബസ്‌-സ്റ്റോപ്പ്‌ എത്തി..

ഒന്ന് രണ്ടു പ്രൈവറ്റ് ബസ്സുകള്‍ കടന്നു പോയി.. തോമാച്ചന്‍ പറഞ്ഞു "രണ്ടെണ്ണം പോയി അടുത്തതിനു പോയേക്കാം.."

"അങ്ങനെ അങ്ങ് പോകാന്‍ വരട്ടെ ഞങ്ങള്‍ KSRTC യില്‍ മാത്രമേ പോകു.."
(ഇതൊക്കെ വെറുതെ ചൊറിയാന്‍ വേണ്ടി ഉള്ള വര്‍ത്തമാനം ആണ്,അടുത്ത ബസില്‍ കേറി പോകും എന്നുള്ളത് വേറെ കാര്യം..)

തൊമാച്ചന്‍ പിന്നെയും ഒന്നും പറഞ്ഞില്ല .. താന്‍ പറയുന്ന ബസില്‍ കേറിയാല്‍ കണ്ടക്ടര്‍ ബെല്‍ അടിക്കുന്നതിനു വരെ രണ്ടിന്റെയും പഴി കേള്‍ക്കേണ്ടി വരും എന്നു തോമാച്ചാണ് നന്നായി അറിയാം..

ഭാഗ്യത്തിന് അടുത്തത് വന്നത് ആന വണ്ടി ആണ്.. ഒന്നല്ല 4 എണ്ണം..
"ഹാ ഹാ.. 4 വണ്ടി ആയി, വണ്ടിയില്‍ ആളും ഒണ്ടു എന്നാല്‍ ഈ പോക്കില്‍ ഇവന്റെ കല്യാണം കൂടി അങ്ങ് നടത്തിയാലോ.. കോട്ടിട്ട തൊമാച്ചന് ആപ്പീസരിനു കല്യാണം "

ഒന്ന് മിണ്ടാതിരിക്കാന്‍ എന്തെങ്കിലും തരണോ? തോമാച്ചന്റെ വളരെ നേരത്തിനു ശേഷമുള്ള പ്രതികരണം..
"ഓ... പാവങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇവിടെ കുറ്റം.. കൊട്ടും ഷൂസ് ഉം ഒക്കെ ഇട്ടവര്‍ക്ക് എന്തും ആകാമല്ലോ.. "

തോമാച്ചനെ അങ്ങനെ ക്ഷമയുടെ നെല്ലിപ്പലകയില്‍ നിര്‍ത്തി ശങ്കേര്‍സ് ഹോസ്പിടല്‍ ന്റെ മുന്‍പില്‍ വണ്ടി നിന്നു..
"കൊച്ചി എത്തി എന്നാ തോന്നുന്നേ.." എന്നു പറഞ്ഞ് അടുത്തിരുന്ന യാത്രക്കാരന്റെ അമ്പരപ്പ് അവഗണിച്ചു അപ്പച്ചന്‍ ബസ്‌ ഇല്‍ നിന്നും ഇറങ്ങി..

വലതു കൈ ചുരുട്ടി ഒരു മൈക്ക് പോലെ പിടിച്ചിട്ടു പറഞ്ഞു "തോമാച്ചനും ശിങ്കിടികള്‍ക്കും ശങ്കേര്‍സ് ലേക്ക് സ്വാഗതം..."

ആരെങ്കിലും കാണുന്നുണ്ടോ കേള്‍കുന്നുണ്ടോ എന്നാ തോന്നലുകള്കൊന്നും ക്ലാസ്സ്‌ മുറിയില്‍ പോലും യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല...

friday-june 15 2011
----------------------------------------------------------------------------

ചീട്ടു എടുത്തു തോമാച്ചനെ പരിച്ചയപെടുതിയിട്ടു മൂവരും ഓ പി യിലേക്ക് നടന്നു..


ഒരു ഉത്സവം കൂടാനുള്ള ആളുണ്ട് അതിനുള്ളില്‍.. ഡോക്ടറെ കാണാന്‍ ഉള്ള ആളുകള്‍ ഒക്കെ വിശ്രമിക്കുന്നത് അഡ്മിറ്റ്‌ ആയ ആള്‍കാരുടെ കിടക്കകളില്‍ ആയിരുന്നു ..



ഇതൊന്നും അറിഞ്ഞു കൂടാത്ത അപ്പച്ചനും റോബോയും രോഗികളെ പറ്റി ഓരോ കമന്റ്‌ അടിക്കുകയാണ്..

"ആ കിടക്കുന്ന ആള്‍ ഒരു വി.ഐ.പി ആണ്.. എത്ര പേരാ അയാളെ കാണാന്‍ വന്നത്.. ഒരാള്‍ പോയി കഴിഞ്ഞ ഉടനെ അല്ലെ അടുത്ത ആള്‍ വരുന്നത്.. നാല് പേര്‍ ഇപ്പോള്‍ തന്നെ ചുറ്റും ഉണ്ട്.. "



"ഉടനെ മരിച്ചു പോകുമായിരിക്കും.. എല്ലാവരും അവസാനമായി കാണാന്‍ വരുന്നതായിരിക്കും "


"ചിലപ്പോള്‍ ,വല്ല രാഷ്ട്രിയക്കാരനും ആയിരിക്കും അല്ലെ ?.."

"എന്താണെങ്കിലും ഇങ്ങനെ പോയാല്‍ അയാള്‍ ആപ്പിളും ഓറഞ്ചും തിന്നു മരിക്കുകയെ ഉള്ളു.."


"ദെ അയാളുടെ അടുത്തിരുന്ന ആളുടെ പേരുവിളിക്കുന്നു.."

"അയാളും രോഗി ആണോ .. ?" "ആണ്ടെടാ അതിനു അപ്പുറത്ത് ഇരുന്നവനും പോകുന്നു.. "


"സീസണ്‍ appointment ആയിരിക്കും.. എങ്ങനെ ആണോ ആവോ എല്ലാവര്ക്കും ഒന്നിച്ചു അസുഖം പിടിച്ചത്.. ? "


കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് വന്നു പേര് വിളിച്ചു "തോമാച്ചന്‍......"





അത് കേള്‍ക്കേണ്ട താമസം "ഊയ്‌... ഞങ്ങള്‍ ആണേ..അത് " എന്ന് പറഞ്ഞു മൂന്നു പേരും ഓടിച്ചെന്നു.. "



നേഴ്സ്നു സംശയം.. "ഇതിലാരാ തോമാച്ചന്‍..?"


"ഞാനാണേ " എന്ന് പറഞ്ഞു കൊണ്ട് മറ്റു രണ്ടു പേരുടെ പിന്നില്‍ നിന്ന തോമാച്ചന്‍ കടന്നു വന്നു..


"അപ്പൊ നിങ്ങളോ..? നിങ്ങളാരാ..? നിങ്ങളുടെ പേര് വിളിച്ചോ..?" നഴ്സിന്റെ ന്യായമായ സംശയം..


"ഇല്ല ഞങ്ങള്‍ കൂടെ വന്നവരാ..'


"ആ ... കൂടെ വന്നവര്‍ ഒക്കെ പുറത്തിരുന്നാല്‍ മതി... ആവശ്യം വരുമ്പോള്‍ വിളിക്കാം.. നിങ്ങള്ക് അസുഖം ഒന്നും ഇല്ലല്ലോ..?"



വല്യ സുഖിക്കാത്ത രീതിയില്‍ രണ്ടു പേരും പുറത്തിറങ്ങി.. അന്യോന്യം സംശയം ചോദിച്ചു.. "ആ നേഴ്സ് നമ്മളെ ആക്കിയതാണോ അപ്പച്ചാ...... ?"


" ഏയ്‌ .. അങ്ങനെ ഒന്നും ഇല്ലട റോബോ.."


"എന്നാല്‍ കൊള്ളാം.. .."


"നിങ്ങള്ക് അസുഖം ഒന്നും ഇല്ലല്ലോ എന്നത് ഒരുമാതിരി ആക്കിയ പറച്ചില്‍ പോലെ എനിക്ക് തോന്നി.. അല്ലെ ..?" അപ്പച്ചനാനത് പറഞ്ഞത്..



"അത് തീരെ അല്ല.. നിങ്ങള്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണാന്‍ സഹായിക്കാം എന്നായിരിക്കും ഉദേശിച്ചത്.. അല്ലെ...?
റോബോ ന്യായീകരിച്ചു..


" അതെ അതെ .. അതാ ശരി..." അപ്പച്ചനും സമ്മതിച്ചു..

"എന്നാലും അവള്‍ ഒരു അഹങ്കാരിയാ.."


'അത് ശരിയാ..' രണ്ടുപേര്‍ക്കും അതില്‍ എതിരഭിപ്രായമില്ല....


കുറച്ചു കഴിഞ്ഞപ്പൊള്‍ രണ്ടുപേരും നിന്ന് മടുത്തു അപ്പോഴാണ് അപ്പച്ചന്‍ ആ രഹസ്യം മനസിലാകിയത്..

"എടാ റോബോ.. ഇവിടെ ഇരിക്കാന്‍ സ്ഥലം ഒന്നും ഇല്ല .. വേണമെങ്കില്‍ .. ഏതെങ്കിലും രോഗിയുടെ ബെഡ് ഇല്‍ പോയ്‌ വേണം ഇരിക്കാന്‍.. ആ ഇരിക്കുന്നതൊക്കെ ഓസന്മാരാ, ചുമ്മാതല്ല കൊറേ എണ്ണം അയാളുടെ ചുറ്റും ഇരിക്കുന്നത് .. നമുക്കും എവിടെ എങ്കിലും പോയ്‌ ഇരിക്കാം.."


അങ്ങനെ വിശ്രമിക്കാന്‍ സ്ഥലത്തിന് വേണ്ടി, പരിസരം നിരീക്ഷിച്ചു കാക്ക കണ്ണുകളുമായി രണ്ടുപേരും അവിടെത്തന്നെ നില്‍കുകയാണ്‌..


ഇതേ ഉദ്ദേശവുമായി വേറെ കുറെ ആള്കാരും സമീപത്തു നില്പുണ്ട്.. അവസാനം ഒരു ബെഡ് കണ്ടു പിടിച്ചു.... ആരും ഇല്ല ... ഒരു മൂലയ്ക്‌ കിടക്കുന്നു ഉടനെ എപ്പോഴോ രോഗി ഒഴിഞ്ഞതെയുള്ളയിരിക്കാം... ഭാഗ്യത്തിന് ആരും ഇതുവരെ കൈവശപെടുതിയിട്ടില്ല... രണ്ടു പേരും ബെഡ് കയ്യടക്കാന്‍ വേണ്ടി ഓടി ചെന്നു..



"അഡ്ജസ്റ്റ് ചെയ്താല്‍ നമുക്ക് രണ്ടുപെര്കും ഇവിടെ കിടന്ന്നുറങ്ങാന്‍ പോലും പറ്റും...."

ബെഡ്നു അടുത്ത് എത്തിയപ്പോള്‍ റോബോ ഒരു നിമിഷം നിന്നു .. "അപ്പച്ചാ ഇരിക്കല്ലേ ഇതില്‍ കടലയോ, മിക്സ്ചര്‍ഓ എന്തോ ഉണ്ട്.."

വെളുത്ത ബെഡ് ഷീറ്റില്‍ കുറെ തവിട്ടു നിറത്തിലും മഞ്ഞ നിറത്തിലും ഉള്ള പൊട്ടുകള്‍..


"ഡിസൈന്‍ ഒന്നും അല്ല അല്ലെ.. പിന്നെന്തു പണ്ടാരം ആണോ ആവോ...? "

സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി.. ഭക്ഷണത്തിന്റെ ജഡം ആണ് എന്ന് ... ആരോ കൊന്നു തള്ളിയതാണ്.. ആരാണെങ്കിലും ആരും കൊലയായിപ്പോയ്..



ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏതു അറ്റം വഴിയാണ് ഇത് ഈ കിടക്കയില്‍ സ്പ്രേ-പെയിന്റ് പോലെ നിക്ഷേപിച്ചതെന്നെ സംശയം മാത്രമേ ഉള്ളു..... അത് അറിയാന്‍ മിനക്കെട്ടും ഇല്ല..

"ഹോ.. തെണ്ടികള്‍.. ആരും ഇതൊന്നും നോക്കുന്നില്ലേ , ഇത്രേം വൃതികെട്ടിട്ടും ഇതൊന്നും മാറ്റിയിട്ടില്ല .... ഇരുന്നാല്‍ ഇപ്പൊ പണി കിട്ടിയേനെ.. "


രണ്ടുപേരും ആശുപത്രി ജീവനക്കാരുടെ കൃത്യവിലോപത്തെ പറ്റി പറയുന്നതിനിടക്ക് ഒരാള്‍ അല്പം മാറി നിന്ന് അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു..


അയാളും ഇതേ ബെഡ് ഇല്‍ കണ്ണ് വച്ചിട്ടുണ്ടായിരുന്നു.. അപ്പച്ചനും റോബോയും ബെഡ് ഇല്‍ നിന്നു അല്പം അകന്ന തക്കം നോക്കി അയാള്‍ പാഞ്ഞു വന്നു ..

വരുന്ന വരവ് കണ്ട അപ്പച്ചന്‍ റോബോയോടു പറഞ്ഞു "അവന്‍ ഇവിടെ ഇരിക്കാന്‍ വരുവാണെന്ന് തോന്നുന്നു.. ബെഡ് മോശം ആണെന്ന് പറഞ്ഞേക്കാം.. " പക്ഷെ വന്നവന്‍ തനി മലയാളി ആയിരുന്നു.. ബെഡ് കയ്യടക്കണം എന്നാ ഉദ്ദേശം മാത്രമേ ആ മാന്യനു ഉണ്ടായിരുന്നുള്ളൂ..


ഇരിക്കുന്നതിനു മുന്‍പ് തടയാനായി "ചേട്ടാ.." എന്നുള്ള വിളി പൂര്‍ത്തിയാക്കാന്‍ പോലും അയാള്‍ സമ്മതിച്ചില്ല , അതിനു മുന്‍പേ അയാള്‍ ചാടി ബെഡ്ഇല്‍ കയറി കിടന്നു കളഞ്ഞു..


അപ്പച്ചനും റോബോയും മുഖത്ത് അറപ്പ് നിറച്ചു "താനെന്തൊരു സാധനമാടോ " എന്നാ മട്ടില്‍ അയാളെ നോക്കി നിന്നു..

അവരുടെ നില്പും നോട്ടവും കണ്ട അയാള്‍ വിചാരിച്ചത്- അയാള്‍ കിടക്കുന്ന കിടക്കയ്ക്ക് അവകാശ വാദം ഉന്നയിക്കാനായി നില്‍കുകയാണ്‌ അവരെന്ന്.... അതിനുള്ള ശ്രമം തടയാനായി അയാള്‍ അവിടെ തന്നെ കിടന്നു ഒന്ന് ഉരുണ്ടിട്ട് കമിഴ്ന്നു കിടന്നു കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങി....


കിടക്കയില്‍ മുഖം ചേര്‍ത്ത് കിടക്കുന്ന അയാളെ സഹതാപത്തോടെ നോക്കി രണ്ടു പേരും നിന്നു.. "അവന്‍ കഴിഞ്ഞ ജന്മത്തില്‍ പന്നി ആയിരുന്നു എന്നാ തോന്നുന്നത്.. ആക്രാന്തം കാണിച്ചു വന്നു കിടക്കുന്ന കിടപ്പ് കണ്ടില്ലേ കുറച്ചു കഴിയുമ്പോള്‍ അറിഞ്ഞോളും.. കണ്ണും മൂക്കുമില്ലാത്ത വൃത്തികെട്ട ശവം.."




അപ്പോഴാണ് ഒരു വലിയ ശബ്ദം കേള്‍ക്കുന്നത് "തോമാച്ചന്റെ കൂടെ ആരും വന്നിട്ടില്ലേ.. തോമാച്ചന്റെ കൂടെ വന്ന ആരെങ്കിലും ഉണ്ടോ ഇവിടെ?"

"ആണ്ടെടാ നേരത്തെ വന്ന അഹങ്കാരി നേഴ്സ് അലറുന്നു..! എന്നാ പറ്റി അവനു സീരിയസ് ആണോ.. അതോ തോമാച്ചന്‍ അവരെ എന്തെങ്കിലും ചെയ്തോ ആവോ..."


എന്താണേലും പ്രശ്നം ഗുരുതരം ആണ്.. രണ്ടു പേരും നേഴ്സ്ന്റെ അടുത്തേക് ഓടി.. "ഞങ്ങളാ .. ഞങ്ങളാ.. കൂടെ വന്നത്.. എന്ത് പറ്റി.. "

"നിങ്ങള്‍ എവിടെ ആയിരുന്നു .. ഞാന്‍ എത്ര പ്രാവശ്യം വിളിച്ചു.. ഇന്‍ജെക്ഷന്‍ എടുക്കണം..."



" അത്രേ ഉള്ളോ.. അത് ഞങ്ങള്‍ എടുക്കണോ, സിറിഞ്ച് ഞങ്ങടെ കയ്യില്‍ ഒന്നും അല്ലല്ലോ ഇരിക്കുന്നത് "..എന്ന് മനസ്സില്‍ ചോദിച്ചിട്ട് ചിരിച്ചു കാണിച്ചു ചോദിച്ചു... "ഞങ്ങള്ക് അതിനു അസുഖം ഇല്ലല്ലോ.." (നേരതെതിനു പകരം വീട്ടി..)..


'വാ.. ' എന്ന് പറഞ്ഞിട്ട് അവര്‍ അകത്തേക്ക് പോയി.. രണ്ടു പേരും പുറകെ നടന്നു.. അപ്പോഴും ആര്‍കും തങ്ങളുടെ റോള്‍ മനസിലായില്ല ...



സാധാരണ എല്ലാവരെയും പുറത്തു ആകുകയാണ് പതിവ്.. എന്തിനാണാവോ അകത്തേക്ക് വിളിച്ചത്.. സംശയം മാത്രം ബാക്കി...


അകത്തു ഒരു ബെഡില്‍ ക്ഷീണിതനായി തോമാച്ചന്‍ കിടക്കുന്നു.. നേഴ്സ് പോയി ഒരു വലിയ സിറിഞ്ച് എടുത്തു കൊണ്ട് വന്നു.. ഹോ . ബിസിലെറിയുടെ മിനെറല്‍ വാട്ടര്‍ കുപ്പിക്ക്‌ സൂചി പിടിപ്പിച്ച പോലെ.. (വേണേല്‍ കുറച്ചു വലുപ്പം കുറയ്ക്കാം..)


"അപ്പച്ചാ ആളുടെ വലിപ്പം നോക്കിയാ കേട്ടോ സിറിഞ്ച് തീരുമാനിക്കുന്നെ.. " റോബോ തന്റെ നിരീക്ഷണം പങ്കു വച്ച്..


"ആളുടെ വലുപ്പം ആകാന്‍ ചാന്‍സ് ഇല്ലാ.. ഇനി... മറ്റെന്തെങ്കിലും ആയിരിക്കുമോ ആവോ.."


അപ്പോഴും കടല്‍ തീരത്ത് കാറ്റ് കൊള്ളുന്ന മദാമ്മയെ പോലെ കിടക്കുന്ന തോമാച്ചനോട് നേഴ്സ് പറഞ്ഞു "ചെരിഞ്ഞു കിടന്നെ... "



ശ്വാസം വിട്ടാല്‍ പോലും അഴിഞ്ഞു പോകുന്ന ലുങ്കിയെ കൈ കൊണ്ട് സപ്പോര്‍ട്ട് ചെയ്തു തോമാച്ചന്‍ വേഗം ചെരിഞ്ഞു കിടന്നു.. കൈ ഒക്കെ ഇഞ്ചെക്ഷന് റെഡി ആകി മസില്‍ പിടിച്ചു വച്ചിരിക്കുകയാണ്.. ( അതും വേറൊരു മദാമ്മ പോസില്‍ ..)


"ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി വച്ചേ.. ഇന്ചെച്ക്ഷന്‍ എടുക്കുമ്പോള്‍ ഇതൊന്നും ചെയ്യണം എന്ന് അറിയാന്‍ പാടില്ലേ....?" നേഴ്സ് പിന്നേം കലിപ്പ്..



തോമാച്ചന്റെ വിചാരം അപ്പച്ചന്റെ കയ്യില്‍ ഇരിക്കുന്ന ബാഗ് ആണ് പ്രശ്നം ഉണ്ടാക്കിയത് എന്നാണു .. അതിന്റെ ഉള്ളടക്കം കണ്ടിട്ടാണ് നഴ്സ് ഇത്ര ചൂടാകുന്നതെന്ന് വിചാരിച്ചു തോമാച്ചന്‍ പറഞ്ഞു..


"അപ്പച്ചാ അവര്ക് നിര്‍ബന്ധം ആണേല്‍ അതൊക്കെ പുറത്തു കൊണ്ടേ വെച്ചേരെ.."

"നേഴ്സ് രൂക്ഷമായി തോമാച്ചനെ നോക്കുകയാണ്.. തിരിഞ്ഞു കിടക്കുന്ന തോമാച്ചനു ഇതൊന്നും കാണണ്ടല്ലോ.. പാവം അപ്പച്ചനും റോബോയും.."




"നിങ്ങളുടെ പിറകില്‍ ആണ് ഇഞ്ചെക്ഷന്‍ എടുക്കുന്നത്.. മുണ്ടും,അനുബന്ധ വസ്ത്രവും നിങ്ങള്‍ തന്നെ അല്പം മാറ്റി തരണം ... അല്ലാതെ ഇതൊക്കെ മാറ്റാന്‍ ഞാന്‍ നിന്റെ കെട്ടിയവള്‍ ഒന്നും അല്ലല്ലോ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം....."


"തോമാച്ചാ അപകടം.. കുത്ത് പിന്നാമ്പുരതാ .. രണ്ടു സംഗതിയും കുറച്ചു മാറ്റിവചെരെ" റോബോ നഴ്സിന്റെ മൌനം പരിഭാഷപെടുത്തി..


'എന്താണെങ്കിലും ബാഗില്‍ നിന്നു മാത്രമേ മാറ്റാന്‍ പറ്റൂ' എന്ന അര്‍ത്ഥഗര്‍ഭമായ കമന്റ് അപ്പച്ചന്‍ അപ്പോള്‍ തന്നെ പാസ്സാക്കി.. അങ്ങനെ രണ്ടു പേരും തോമാച്ചന്‍ കുത്ത് ഏറ്റു വാങ്ങുന്നത് കാണാന്‍ ആകാംക്ഷയോടെ നില്‍കുകയാണ്‌..



തോമാച്ചന്‍ വളരെ തന്ത്രപൂര്‍വ്വം ലുങ്കി അല്പം താഴേക്ക്‌ വലിച്ചു.. മാറ്റുന്നത് കണ്ടപ്പോള്‍ ഉല്‍പ്രേക്ഷ എന്ന അലങ്കാരമാണ് ഓര്മ വന്നത്.. "മറ്റൊന്നിന്‍ ധര്‍മയോഗതാല്‍ അത് താനല്ലെയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക........"


താന്‍ ചതിക്കപ്പെട്ടു എന്ന് മനസിലാകാതെ നേഴ്സ് സിറിഞ്ച് പെര്‍പെന്റികുലര്‍ ആയി താഴ്ത്തി.. ഹോ.. കണ്ടാല്‍ തന്നെ ആര്‍കും പേടി ആകും.. ഇമ്മാതിരി ഇഞ്ചെക്ഷന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്..


പിന്നാംപുറം തുരന്നു പോയ സിറിഞ്ച് തിരികെ എടുത്തു നേഴ്സ് ഒരു പഞ്ഞി കഷണം രണ്ടു പെര്‍ക്കുമായ് നീട്ടിയിട്ട് പറഞ്ഞു ..


"ഇത് പിടിച്ചിട്ടു ഒന്ന് നന്നായി തിരുമ്മി കൊടുക്ക്‌.. ഇല്ലെങ്കില്‍ വേദന എടുക്കും.."



"എന്ത്.. ?! മനസിലായില്ല "

"തിരുമ്മി കൊടുക്കാന്‍.. പറഞ്ഞത് മനസിലായില്ലേ .." ഹോ . നേഴ്സ് പിന്നെയും കലിപ്പ്..


അപ്പോഴാണ് ഒരു അശരീരി കേട്ടത്.... "സിസ്റ്റര്‍ പറഞ്ഞത് കേട്ടില്ലേ വേഗം തിരുമ്മെടാ... ഇല്ലേല്‍ വേദന എടുക്കും



" രണ്ടു പേരും പെട്ടെന്ന് തിരിഞ്ഞു നോക്കി.. അശരീരി അല്ല അത് തോമാച്ചന്‍ തന്നെ ആയിരുന്നു..


പന്ത് ഇപ്പോള്‍ അവന്റെ കോര്‍ട്ടില്‍ ആണ്........ രണ്ടുപേരും മുഖത്തോട് മുഖം നോക്കി.......

(തുടരും..)



കുറിപ്പ് : മരിച്ചു പോകും എന്ന ഘട്ടം വന്നാലും ജമ്മയോടു വൈദ്യ സഹായം അഭ്യര്ത്തിക്കാന്‍ ആരും ഒന്ന് മടിക്കും...